കോട്ടോപ്പാടം: മഹാത്മാ ഗാന്ധിയുടെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളുടെയും ചിത്ര മുള്ള കോട്ടോപ്പാടം സെന്ററിലെ സ്മാരകഫലകം നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. റോഡ് പണിയുടെ പേരില്‍ മുന്നറിയിപ്പ് നല്‍കാതെയാണ് കരാര്‍ കമ്പ നിയുടെ ആളുകള്‍ ഫലം തകര്‍ത്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ പുഷ്പാര്്ച്ചനയ്ക്കെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.ഡ്രൈനേജ് നിര്‍മാണത്തിന് ചാലു കീറിയത് അവിടെ നിന്നും മീറ്ററുകള്‍ മാറിയാണെന്നിരിക്കെ ഗാന്ധിജിയുടെ ചിത്രമടക്കമുള്ള ഫലകം തകര്‍ത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് മണ്ഡലം കമ്മിറ്റി ഓഫിസില്‍ വെച്ച് ഗാന്ധി ജയന്തി ദിനമാഘോഷിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, എ.അസൈനാര്‍, കെ.ജി ബാബു, അസ്മണി ചെറുമല യില്‍, വി.പ്രീത, നിജോ വര്‍ഗീസ്, ഉസ്മാന് പാറോക്കോട്, ദീപാ ഷിന്റോ, സാനിര്‍ ബാബു, കെ.കെ നൗഷാദ്, ആമിനക്കുട്ടി സലിം, സിനി നിജോ വര്‍ഗീസ്, കെ.കെ സലീം, ഷെരീഫ് ഭീമനാട് എന്നിവ ര്‍ സംസാരിച്ചു.
