മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജനദിനം ആചരിച്ചു. പെന്ഷന് ഭവനില്‍ നടന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈ സര് ടോംസ് വര്‍ഗീസ് ആരോഗ്യപ്രഭാഷണം നടത്തി. നവതി പിന്നിട്ട റിട്ട.പ്രധാന അധ്യാപകന് പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി, റിട്ട. പി.ഡബ്ല്യു.ഡി. അസി. എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എ. ജനാര്ദ്ദനന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.എം ശിവദാസന്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം.വി കൃഷ്ണന്‍കുട്ടി, സി.കെ ബുധരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
