കോട്ടോപ്പാടം: വയോജനദിനത്തോടനുബന്ധിച്ച് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ വയോജനദിനാചരണം നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് രാമകൃഷ്ണന് അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കൂടിയ ചോലയില്‍ ബാലകൃഷ്ണനെ ആദരി ച്ചു.പങ്കെടുത്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ പ്ലാച്ചിക്കാട്ടില്‍ ലീലയെ ഈ ദിവസത്തെ ‘ലക്കി പേഴ്സണ്‍’ ആയി തിരഞ്ഞെടുത്ത് സമ്മാനം നല്കി.തുടര്‍ന്ന് പി.നാരായണന് ചെയര്‍മാനായും കെ.രാമകൃഷ്ണന് കണ്‍വീനറുമായി ഒന്‍പതംഗ ഹാപ്പിനെസ് വേദിയും രൂപീകരിച്ചു. പൊതു പരിപാടികളിലേക്ക് എത്താന്‍ കഴിയാത്ത അടിച്ചിറയില്‍ ലില്ലിക്കുട്ടി, കൊടുന്നോട്ടില്‍ ഹൈദ്രസ് ഹാജി എന്നിവരുടെ വീടുകളില്‍ നേരിട്ടെത്തി സംഘാടകര്‍ ആദരവ് നല്കി. മുന്‍ ലൈബ്രറി പ്രസിഡന്റ് കുഞ്ചു,സി. ശങ്കരനാരായണന്, ശിവശങ്കരന്, ഉഷാകുമാരി, ഭാരതി ശ്രീധര്‍, കെ. സത്യഭാമ എന്നിവര്‍ സംസാരിച്ചു.
