മണ്ണാര്‍ക്കാട്: ലഹരി നിര്‍മാര്‍ജന സമിതി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെയും നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.സി.സി. ആര്‍മി, നേവല്‍ യൂണിറ്റു കളുടെയും നേതൃത്വത്തില്‍ ‘ലഹരിയില്ലാത്ത സുന്ദര നാളെക്കായി’ എന്ന സന്ദേശവുമായി ഗാന്ധി ജയന്തി ദിനത്തില്‍ നവജീവന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും ഗാന്ധി സ്മൃതിയും നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. ലഹരി നിര്‍മാര്‍ജ്ജന സമിതി നിയോജക മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ പാങ്ങയില്‍ അധ്യക്ഷനായി.
‘സേ നോ ടു ഡ്രഗ്സ്’ സിഗ്നേച്ചര്‍ കാംപെയിന്റെ ഉദ്ഘാടനം എല്‍.എന്‍.എസ്. ജില്ലാ പ്രസിഡന്റ് എം.ഹമീദ് ഹാജി നിര്‍വ്വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ എം.പി. അബ്ദുറഹ്മാന് വിഷയാവതരണം നടത്തി. എന്‍.സി.സി. അസോസിയേറ്റ് ഓഫിസര്‍ ഹംസ പ്രതിജ്ഞക്ക് നേതൃത്വം നല്കി. എല്‍.എന്‍.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി ജലീല്‍, ട്രഷറര്‍ ഐ. മുഹമ്മദ്, എംപ്ലോയീസ് വിങ് ജില്ലാ ചെയര്മാന് ഹമീദ് കൊമ്പത്ത്, വനിതാ വിങ് ജില്ലാ ചെയര്‍പേഴ്സണ്‍ കെ.എം സാലിഹ, മണ്ഡലം ജനറല്‍ സെക്രട്ടറി സഫ്വാന് നാട്ടുകല്‍, ട്രഷറര്‍ കെ.അബ്ദുല്‍ ഖാദര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെയിംസ് വര്‍ഗീസ്, ഡി.എച്ച്. എസ്.എസ്. പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് കാസിം, പ്രധാനാധ്യാപിക കെ.എം സൗദത്ത് സലീം, കെ.പി.എ റഹ്മാന്, കെ.ഫാത്തിമ, കെ.പി നീന, ഇ. റഷീദ്, വി.പി സലാഹുദ്ദീന്, കെ.എച്ച് ഫഹദ്, റഫീന റഷീദ്, ഷാഹിന എരേരത്ത്, സി.സൈദ് മുഹമ്മദ്, സി.പി മൊയ്തീന്, പി.ഹമീദ്, എന്‍. സി.സി. കേഡറ്റുകളായ ഹരിഗോവിന്ദ്, മുഹമ്മദ് അറഫാത്ത്, സൂരജിത്,മധുമിത, ഷിഫാനത്, ജാനവി കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
