കോട്ടോപ്പാടം:കോട്ടോപ്പാടം പഞ്ചായത്ത് പരിധിയില്‍ എന്‍.എം.എം.എസ്. പരീക്ഷയ്ക്ക് ഒരുങ്ങു ന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരീക്ഷാ പരിശീ ലനമാരംഭിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍ നിര്‍വ ഹിച്ചു. പഞ്ചായത്തിലെ കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വടശ്ശേരിപ്പുറം എസ്. എ.എച്ച്.എം. ജി.എച്ച്.എസ് എന്നിവടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല് കുന്നത്.
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ‘ഉജ്വലം-26’ ലുള്പ്പെടുത്തിയാണ് വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കുന്നത്. എട്ടാക്ലാസിലെ മിടുക്കരായ വിദ്യാര്‍ഥികളുടെ കഴിവുകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് മെന്റല്‍ എബിലിറ്റി ടെസ്റ്റ്, സ്കോളാസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവയിലൂടെ ബൗദ്ധികവും മാനസികവും ചിന്താശേഷി വര്‍ധിപ്പിച്ച് സ്കോളര്‍ഷിപ് നേടാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ വീതം ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ 48,000 രൂപ സ്കോളര്ഷിപായി ലഭിക്കും.
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് അധ്യക്ഷയായി. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി തയ്യാറാക്കിയ പഠന സഹായി ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ താളിയില്‍ സൈനുദ്ദീന്‍ നല്‍കിപ്രകാശനം ചെയ്തു.വൈസ് പ്രസിഡ ന്റ് കെ.പി ഉമ്മര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി.ടി സുമയ്യ, കെ.ടി സുല്‍ഫത്ത്, രജനി ഇടമുറ്റത്ത്, കെ.ആസിഫ് അലി, ഷാനിര്‍ ബാബു, ഹമീദ് കൊമ്പത്ത്, എം.പി.സാദിഖ്, കെ. എസ് മനോജ്, എ.അഷിത, പാറയില്‍ മുഹമ്മദലി, എ.കുഞ്ഞയമു, റഷീദ് കല്ലടി, വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ കെ.കെ ഉമ്മുസല്‍മ എന്നിവര്‍ സംസാരിച്ചു. എന്‍സ്കൂള്‍ ലേണിങ് ആപ്പ് കോഓര്‍ഡിനേറ്റര്‍മാരായ ടി.ബിനീഷ്, പി.സി.നൗഫല്‍ ഓറിയന്റേഷന്‍ ക്ലാസിന് നേതൃത്വം നല്കി.
