മണ്ണാര്‍ക്കാട്: പട്ടികജാതി വിഭാഗങ്ങളുടെ ഭവനപൂര്‍ത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യ മിട്ടുള്ള സേഫ് പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചതായി മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ പി.ബിജി അറിയിച്ചു. 2026-27 സാമ്പത്തികവര്‍ഷത്തില്‍ 5,000 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയിലൂടെ ധനസഹായം ലഭ്യമാക്കുന്നത്. ഒരാള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടിലൂടെ മൂന്ന് ഗഡുക്കളായാണ് തുക നല്‍കുന്നത്. 2026 ഏപ്രില്‍ ഒന്ന് മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിച്ച വീടുകള്‍ ക്കാണ് പ്രധാനമായും ഈ ആനുകൂല്യം ലഭിക്കുക.
മേല്‍ക്കൂര പൂര്‍ത്തീകരണം, ശുചിമുറി/ടോയ്ലെറ്റ് നിര്‍മാണം, ഭിത്തികള്‍ ബലപ്പെടുത്തല്‍, വാതി ലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്ളോറിംങ്, സണ്‍റൂഫ് പ്ലാസ്റ്ററിങ്, വൈറ്റ് വാഷ്, ചുമര് പെയിന്റിങ്, ഇലക്ട്രിക്കല്‍ ജോലികള്‍, പ്ലംബിംങ് എന്നിവയ്ക്കാണ് ധന സഹായം ലഭിക്കുക.ശുചിമുറി സംവിധാനമടക്കം 40,000 രൂപ മാത്രമേ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടു ത്താന് പാടുള്ളൂ. അപേക്ഷകന്റെ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ള തല്ല. 2026 ഏപ്രില്‍ ഒന്നിന് ശേഷം ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയതോ, അവസാനഗഡു കൈപ്പ റ്റിയതോ ആയിരിക്കണം. 1000 ചതരുശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് അപേക്ഷി ക്കാം. വീട് അപേക്ഷകന്റെയോ ഭര്‍ത്താവ്/ഭാര്യയുടെയോ പേരില്‍ ഉള്ളതായിരിക്കണം. കഴി ഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ സര്ക്കാ രിന്റെ ധനസഹായം ലഭിച്ചവരെ ഈ പദ്ധതിക്ക് പരിഗണിക്കുന്നതല്ല.
ആകെ അനുവദിക്കുന്ന തുക 2,00,000 രൂപ മൂന്ന് ഗഡുക്കളായാണ് ബാങ്ക് അക്കൗണ്ടിലേക്ക് നല്കു ന്നത്. ആദ്യഗഡു മുന്‍കൂറായും നിര്‍ദിഷ്ട ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി അക്രെഡിറ്റഡ് എഞ്ചിനീയര്‍ സാക്ഷ്യപ്പെടുത്തുന്ന മുറയ്ക്ക് രണ്ടാം ഗഡുവും പൂര്‍ണമായും നിര്‍മാണം പൂര്‍ത്തി യാക്കിയശേഷം മൂന്നാംഗഡുവും ലഭിക്കുമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ അറി യിച്ചു. വിധവകള്‍, ഭിന്നശേഷിക്കാര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍, വിദ്യാര്‍ഥികള്‍, വനിതകള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടുകള്‍, 50,000 രൂപ യില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്‍ഗണന നിശ്ചയിക്കുന്നത്. ഓരേ മാര്‍ക്ക് വരുന്നപക്ഷം കുറഞ്ഞ വരുമാനമുള്ളവര്‍ക്കാണ് മുന്‍ ഗണന നല്‍കുക.അപേക്ഷകള്‍ ഈ മാസം 31വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447357077.
