മണ്ണാര്‍ക്കാട്:കലാലയങ്ങള്‍ മതവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇടമല്ലെന്നും വിദ്യാര്‍ഥികളുടെ ഉന്നതപഠനത്തിനും തൊഴില്‍ ലഭ്യതയിലുമാണ് കാംപസുകള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും കേരള പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ.അദീല അബ്ദുല്ല പറഞ്ഞു. മണ്ണാര് ക്കാട് എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളജിലെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അവര്‍.
ബ്രിട്ടീഷ് ഭരണത്തിന് ശേഷം വിദ്യാഭ്യാസരംഗത്ത് പിറകിലായ പ്രദേശങ്ങളെ പുരോഗതിയിലേ ക്കെത്തിക്കാനാണ് കേരളത്തിലെ മതസാമൂഹിക രാഷ്ട്രീയ സംഘടനകള്‍ അതീവശ്രദ്ധ നല് കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭൂമി വഖഫ് ചെയ്താണ് പലയിടത്തും അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ അത്തരം കലാലയങ്ങളെ മതവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദികളാക്കരുത്. ഇന്ന് മികച്ചരീതിയില്‍ മുന്നോട്ട് പോകുന്ന കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എം.ഇ.എസ്. ഉള്‍പ്പടെ പലസ്ഥാപനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ ങ്ങള് ഒരുക്കുന്നതിന് ഭൂമിവിട്ടുനല്കാന് സന്നദ്ധരായ അനേകംപേരുണ്ട്. സമൂഹത്തിന്റെ വിദ്യാ ഭ്യാസ തൊഴില്‍ ശാക്തീകരണം മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
തൊഴിലിടങ്ങളിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും കൂടാതെ മികച്ച ഗവേഷകരെ കണ്ടെത്താനും പുതിയ കാലത്തിന് അനുസൃതമായ പാഠ്യപദ്ധതി തയറാക്കി മികച്ച വിദ്യാര്‍ഥികളെ വാര്‍ത്തെടു ക്കാനാണ് കാംപസുകള്‍ നിലകൊള്ളേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് അധ്യക്ഷയായി. എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി എസ്.എം.എസ് മുജീബ് റഹ്മാന് മുഖ്യപ്രഭാഷണം നടത്തി.
പാലക്കാട് ആര്.ടി.ഒ. സി.യു മുജീബ്, എ.ജബ്ബാറലി, സൈദ് താജുദ്ദീന്, ഡോ.കെ.പി വിനോദ്കുമാര്‍, കെ.പി അക്ബര്‍, ഡോ.സി രാജേഷ്, കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദ് അലി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.പി അജിംസ്, റംല മന്നയത്ത്, സി.പി ഷിഹാബുദ്ദീന്, അഷ്റഫ് ഹാജി, എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ അധ്യയനവര്‍ഷം കല്ലടി കോളജില്‍ നിന്നും ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്. ഡി. പഠനം പൂര്‍ത്തിയാക്കിയ എണ്ണൂറില്പരം വിദ്യാര്‍ഥികള്‍ ബിരുദദാന സമ്മേളന ത്തില്‍ പങ്കെടുത്തു. സര്‍വകലാശാല റാങ്ക് ലഭിച്ചവരെയും, ക്ലാസ് ടോപ്പര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.
