കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗാന്ധിപര്‍വം 2026 എന്ന പേരില്‍ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിക്കും. എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്ത്ത കനുമായ ഡോ. ഗോപി പുതുക്കോട് ഉദ്ഘാടനം ചെയ്യും. ഗാന്ധി പ്രശ്നോത്തരി, പ്രസംഗം, ദേശ ഭക്തിഗാനം, ആല്‍ബം നിര്‍മാണം എന്നിവയും നടക്കും. മണ്ണാര്‍ക്കാട് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 150-ലധികം പ്രതിഭകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
