മണ്ണാര്‍ക്കാട്: രണ്ടായിരത്തോളം കായികതാരങ്ങള്‍ മാറ്റുരയ്ക്കുന്ന മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കായികമേളയ്ക്ക് അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍ മേള ഉദ്ഘാടനം ചെയ്തു. സീനിയര്‍ ബോയ്സ്, ഗേള്‍സ് വിഭാഗങ്ങളുടെ 3,000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങള്‍ക്ക് ആരംഭിച്ച ത്. തുടര്‍ന്ന് വിവിധ വിഭാഗങ്ങളുടെ ഹൈജംപ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് എന്നീ മത്സരങ്ങളും നടന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ പതാക ഉയര്‍ത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ.ഹബീബുള്ള അന്‍സാരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാട്ടില്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് കൊങ്ങത്ത്, മണ്ണാര്‍ക്കാട് ബി.പി.സി. സലീം നാലകത്ത്, സ്വീകരണ കമ്മിറ്റി ചെയര്മാന് കെ.അന്ഷാദലി, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്ട്, പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ബിജു അമ്പാടി, എച്ച്.എം. ഫോറം കണ്‍വീനര്‍ പി.എസ് പ്രസാദ്, അക്കാദമി കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍മാരായ പി.യൂസഫ്, ജാസ്മിന് കബീര്‍, പി.ടി.എ. പ്രസിഡന്റ് വി.അബ്ദുല്‍ സലീം തുടങ്ങിയവര്‍ സംസാരിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ ഉപജില്ലയിലെ എഴുപതോളം വിദ്യാലയ ങ്ങളില്‍ നിന്നുള്ള കായികപ്രതിഭകളാണ് പങ്കെടുക്കുന്നത്. വെള്ളിയാഴ്ച വിവിധ വിഭാഗങ്ങളുടെ നടത്തമത്സരം, ലോങ് ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഹര്‍ഡില്‍സ്, ഓട്ടമത്സരം എന്നിവയാണ് നടക്കുക. ശനിയാഴ്ച ക്രോസ് കണ്ട്രി, ട്രിപ്പിള്‍ ജംപ്, ഹാമര്‍ത്രോ, പോള്‍വാള്‍ട്ട്, ഹര്‍ഡില്‍സ്, ഓട്ടമത്സരം, റിലേ ഉള്‍പ്പടെയുള്ളവ നടക്കും.വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അല്ലന് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടില്‍ അധ്യക്ഷ നാകും. മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
