മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ക്രമീകരണങ്ങളിലെ അപാകതകളും ഗതാഗതപ്രശ്നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകള്‍ രംഗത്ത്. ദീര്ഘനാളുക ളായി തുടരുന്ന പാര്‍ക്കിങ് പ്രതിസന്ധിക്കും യാത്രാബുദ്ധിമുട്ടുകള്ക്കും അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ ഒക്ടോബര്‍ ഏഴിന് ശേഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഒര്ഗനൈസേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് ഒരാഴ്ച കൂടി കാത്തിരിക്കാന്‍ ട്രാഫിക് പൊലിസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും തുടര്‍ന്നും തീരുമാനമായില്ലെങ്കില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്റെ മലിനജല ടാങ്ക് നിര്‍മാണ വുമായി ബന്ധപ്പെട്ടാണ് ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ താത്കാലിക ക്രമീകരണമേര്‍പ്പെടുത്തിയത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പഴയ ഗതാഗത സംവിധാനം പുനഃസ്ഥാപിക്കുമെന്നാണ് നഗരസഭ, ട്രാഫിക് പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ സംയുക്തയോഗത്തില്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇതുവരെയും മാറ്റമൊന്നും വന്നിട്ടില്ല. നഗരസഭയുടെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്ന സ്ഥലത്ത് ബസുകള്‍ക്ക് പാര്‍ക്കിങ് അനുവദിക്കാമെന്ന വാഗ്ദാനവും നടപ്പിലായി ട്ടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കും ജില്ലാ കലക്ടര്‍ മുതല്‍ മന്ത്രി തലം വരെയും നിരന്തരം പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ വൈകുന്നത് പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുകയാണെന്ന് ഉടമകള്‍ കുറ്റപ്പെടുത്തി.
അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുപത് ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ ഒരുക്കിയ ബസ് സ്റ്റാന്‍ ഡിലാണ് ഇപ്പോള്‍ ഇരുനൂറിലധികം ബസുകള്‍ ആയിരത്തിലധികം ട്രിപ്പുകള്‍ നടത്തുന്നത്. മുന്‍ പുണ്ടായിരുന്ന സ്ഥലത്ത് ആയുര്‍വേദ ആശുപത്രി കെട്ടിടം, വാടകമുറികള്‍, ഓട്ടോറിക്ഷാ പാര് ക്കിങ് എന്നിവ വന്നതോടെ സ്റ്റാന്‍ഡിന്റെ സൗകര്യം തീരെ കുറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ ഏത് ബസ് എവിടേക്കാണ് പോകുന്നത് എന്ന് വ്യക്തമാക്കുന്ന സംവിധാനങ്ങളുടെ അഭാവവും കിഴ ക്കോട്ട് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് കൃത്യമായ ട്രാക്കുകളോ പാര്‍ക്കിങ് സൗകര്യങ്ങളോ ലഭിക്കാത്തതും യാത്രക്കാരെയും തൊഴിലാളികളെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. സ്റ്റാന്‍ഡിനു ള്ളില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ബസുകള്‍ സ്റ്റാര്‍ട്ട് ചെയ്ത് ഇടാനുള്ള സൗകര്യമില്ലാ ത്തതും വലിയ തര്‍ക്കങ്ങള്‍ക്കും സര്‍വീസ് തടസങ്ങള്‍ക്കും വഴിവെക്കുകയാണ്.
സ്റ്റാന്‍ഡ് ഫീ നല്കുന്ന ബസുകള്‍ക്ക് മാത്രമാണ് നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളത്. നിലവിലെ തൊഴില്‍ സാഹചര്യങ്ങളിലെ ബുദ്ധിമുട്ട് കാരണം പുതിയ ജീവനക്കാര്‍ വരാത്ത സാഹചര്യമാണു ള്ളത്. അടിയന്തരമായി ട്രാഫിക് റഗുലേറ്ററി യോഗം ചേര്‍ന്ന് ഡിവൈഡറുകള്‍ മാറ്റിസ്ഥാപിച്ച് പഴയതുപോലെ ട്രാക്കുകള്‍ അനുവദിച്ച് ഗതാഗത പുനഃക്രമീകരണം നടത്തണമെന്നാണ് ഉടമക ളുടെ പ്രധാന ആവശ്യം. പഴയ കെട്ടിടമുണ്ടായിരുന്ന സ്ഥലം ബസുകള്‍ക്ക് ട്രാക്കായി അനുവദിക്ക ണം, അരമണിക്കൂറില്‍ കുറവ് സമയമുള്ള ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ നിര്‍ത്തി ട്രിപ്പുകള്‍ തുടങ്ങാ ന് അവസരമൊരുക്കണം, ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ കയറി വേഗത്തില്‍ പോകാനുള്ള സൗകര്യം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.യൂണിറ്റ് പ്രസിഡന്റ് പി.പി. മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ കെ. വേണുഗോപാല്‍, ഉസ്മാന് ആമ്പാടത്ത്, ജനറല്‍ സെക്രട്ടറി എം. മുഹമ്മദാ ലി, ജോയിന്റ് സെക്രട്ടറി അബ്ദുള്‍ റസാക്ക്, ഏലിയാസ് മത്തായി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേള നത്തില്‍ പങ്കെടുത്തു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.