പാലക്കാട്: എട്ടാമത് അഖില കേരള ടെക്നിക്കല്‍ ഹൈസ്കൂള്‍ ശാസ്ത്ര സാങ്കേതിക മേള ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് തിയതികളില്‍ ഷൊര്‍ണ്ണൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കുമെന്ന് വി.കെ. ശ്രീകണ്ഠന് എം.പി, പി. മമ്മിക്കുട്ടി എം.എല്‍.എ. എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ 39 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ നിന്നും ഐ.എച്ച്.ആര്.ഡി.കളുടെ നിയന്ത്ര ണത്തിലുള്ള ഒന്‍പത് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥി കള്‍ മേളയില്‍ മാറ്റുരയ്ക്കും. തല്‍സമയ മത്സരങ്ങള്‍, വര്‍ക്കിങ് മോഡലുകള്‍, പ്രവര്‍ത്തന മാതൃ കകള്‍ എന്നിവയ്ക്ക് പുറമേ 48 സ്കൂളുകളുടെ പ്രദര്‍ശന സ്റ്റാളുകളും മേളയില്‍ ഒരുക്കും. ഒക്ടോ ബര് മൂന്നിന് വൈകിട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ മേള ഉദ്ഘാ ടനം ചെയ്യും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ തുളസി അധ്യക്ഷ യാകും.
നാലിന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപന സമ്മേളനവും ട്രോഫി, സര്‍ട്ടിഫിക്കറ്റ് വിതരണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും.പി.മമ്മിക്കുട്ടി എം.എല്‍. എ. അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. പി. നിര്‍മ്മല, വൈസ് ചെയര്മാന് വി.കെ അനുരാജ്, കൗണ്‍സിലര്‍ കെ. കൃഷ്ണകുമാര്‍, ഷൊര്‍ണൂര്‍ ടി.എച്ച്.എസ്. ജനറല്‍ കണ്‍വീനര്‍ ആന്‍ഡ് സൂപ്രണ്ട് വി.ബി കദീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
