അഗളി:വിദ്യാരംഗം അട്ടപ്പാടി മേഖലാ സര്ഗോത്സവം അഗളി ഗവ.എല്.പി. സ്കൂളില് നടന്നു. വിവിധ വിദ്യാലയങ്ങളില് നിന്നായി ഇരുനൂറിലധികം വിദ്യാര്ഥികള് പങ്കെടുത്തു. ഇവര്ക്ക് സാക്ഷ്യപത്രങ്ങളും ശില്പശാലകളില് മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്ക്ക് പ്രത്യേക ഉപ ഹാരങ്ങളും സമ്മാനിച്ചു. സര്ഗോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അല്ലന് ഉദ്ഘാ ടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കനകരാജ് അധ്യക്ഷനായി. മണ്ണാര്ക്കാട് ഉപജില്ലാ വിദ്യാ ഭ്യാസ ഓഫിസര് സി.അബൂബക്കര് മുഖ്യാതിഥിയായി.
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ അധ്യാപകന് നന്ദഗോപാല്, എച്ച്.എം. ഫോറം കണ്വീനര് യൂസഫ് പുല്ലിക്കുന്നന്, വിദ്യാരംഗം മണ്ണാര്ക്കാട് ഉപജില്ലാ കോര്ഡിനേറ്റര് വിനോദ് ചെത്തല്ലൂര്, വൈസ് ചെയര്മാന് ജി.എന് ഹരിദാസ്, ജില്ലാ എക്സിക്യുട്ടിവ് അംഗം കെ.കെ മണികണ്ഠന്, പി.ടി.എ. പ്രസിഡന്റ് ജയ്സണ് ജെയിംസ്, വൈസ് പ്രസിഡന്റ് കാജാ ഹുസൈന്, ബി.പി.സി. ഇന്ചാര്ജ് സജുകുമാര്, മുന് ബി.പി.സി. കെ.ടി ഭക്തഗിരീഷ്, പ്രധാന അധ്യാപകന് ബാലന്, വിദ്യാരംഗം നിര്വാഹക സമിതി അംഗങ്ങളായ കെ.ശക്തിവേല്, കെ.പി ആശ, പി.ആര് ശൈലജ, കെ.പി.എം സലീം, ജയചന്ദ്രന് ചെത്തല്ലൂര്, ഫിറോസ് ഖാന് പുത്തനങ്ങാടി, സജിന എം. നായര് തുടങ്ങിയവര് സംസാരിച്ചു.
സമാപന സമ്മേളനം അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന നവാസ് ഉദ്ഘാടനം ചെയ്തു. പി.എം നാരായണന്, വി.എം പ്രിയ. കെ.രാംകുമാര്, കെ.പി ഷാനിദ, പി.എം മധു, സി.ശ്രീരഞ്ജിനി, സി.ടി മുരളീധരന് എന്നിവര് ശില്പശാലകള്ക്ക് നേതൃ ത്വം നല്കി.
