തെങ്കര: തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലോത്സവം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത അധ്യക്ഷനായി. നാടന്‍പാട്ട് കലാകാരന് ഇ.രാകേഷ് മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ വിജീഷ്, പി.ടി.എ. പ്രസിഡന്റ് സുബൈദ ഹാരിസ്, വൈസ് പ്രസിഡന്റ് മജീദ് തെങ്കര, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജ്യോതി, പ്രധാന അധ്യാപിക വി.പി ശ്രീലത, അധ്യാപകരായ കെ.ബഷീര്‍, ഹാരിസ്, സുഭാഷ്, തെസ്നീം, സീനത്ത്, ദിവ്യ, ദീപ എന്നിവര്‍ സംസാരിച്ചു.
