ജംങ്ഷന് വികസനം, ഫ്ലൈഓവര്‍, പുതിയ ബൈപ്പാസുകള്‍ പഠനത്തിനായി പ്രത്യേക സമിതി
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പ്രധാന ജംങ്ഷനുകളുടെ വികസനം, ഫ്ലൈഓവര്‍ നിര്‍മാണം, പുതിയ ബൈപ്പാസുകള്‍ ഉള്‍പ്പെടെയുള്ള റോഡ് വികസന പദ്ധതികള്‍ ശാസ്ത്രീയമായി പഠിച്ച് മുന്‍ഗണന നിശ്ചയിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നല്കിയ തായി മന്ത്രി പി .കെ. ബഷീര്‍ അറിയിച്ചു. നിലവിലുള്ള റോഡുകളുടെയും പാലങ്ങളുടെയും അവ സ്ഥയും ഭാവിയിലെ ഗതാഗത ആവശ്യങ്ങളും വിലയിരുത്തി വികസന പദ്ധതികളുടെ സമഗ്ര പട്ടിക തയ്യാറാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.
നിലവിലുള്ള റോഡ്-പാലം ശൃംഖല സമഗ്രമായി വിലയിരുത്തി ആവശ്യമായ നവീകരണ, മെച്ച പ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് മുന്‍ഗണന നിശ്ചയിക്കുകയും ചെയ്യും. ജംങ്ഷനുകള്‍, ഫ്ലൈ ഓവര്‍, ബൈപാസ് പദ്ധതികളുടെ സമഗ്ര പട്ടികയും പ്രവര്‍ത്തന മാതൃക യും തയ്യാറാക്കുകയാണ് പ്രധാന ഉത്തരവാദിത്വം. എ ഷാജഹാന് ചെയര്‍മാനും പി.ഡബ്ല്യുഡി അഡീഷണല്‍ സെക്രട്ടറി വി ആര് വിനോദ് കണ്‍വീനറുമായ സമിതിയില്‍ പി.ഡബ്ല്യുഡിയിലെ റോഡ്സ്, ബ്രിഡ്ജസ്, ഡിസൈന്‍ വിഭാഗങ്ങളിലെ ചീഫ് എഞ്ചിനീയര്‍മാര്‍, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് മാനേജിങ് ഡയറക്ടര്‍, കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്, തിരുവനന്ത പുരം എഞ്ചിനീയറിങ് കോളജിലെ ട്രാന്സ്പോര്ട്ടേഷന് എഞ്ചിനീയറിങ് വിഭാഗം എന്നിവയുടെ പ്രതിനിധികളും ഉണ്ടാകും.
പ്രധാന ജംങ്ഷനുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ജംങ്ഷന് ഇംപ്രൂവ്മെന്റ്, ഫ്ലൈഓവര്‍, പുതിയ ബൈപ്പാസ്, റോഡ് വീതി കൂട്ടല്‍ തുടങ്ങിയ വികസന സാധ്യത സമിതി പഠനവിധേയമാക്കും. ഗതാഗത ആവശ്യകത, നിലവിലെ റോഡുകളുടെ ശേഷി, കണക്റ്റിവിറ്റി, ഭാവിയിലെ നഗരവികസനം, ഘടനാപരമായ സുരക്ഷ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചായിരി ക്കും പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുക. ഇത് സംബന്ധിച്ച് ആവശ്യമായ പഠനങ്ങളും റിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ ശിപാര്‍ശ തയാറാക്കുക. പദ്ധതികളെ വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കേരള ഹൈ വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി കൂടിയാലോചിച്ച് നിശ്ചയിക്കും. റോഡ് സുരക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്കും സമിതി പ്രത്യേക പ്രാധാന്യം നല്‍കും. പ്രധാന റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ശേഖരിച്ച് പട്ടിക തയാറാക്കും. കാല്‍നടയാത്രക്കാരുടെ സുരക്ഷയും പ്രധാന പരിഗണനയാകും.
റോഡ് ഫര്‍ണിച്ചര്‍, അവയുടെ പരിപാലനം, റോഡുകളുടെ സൗന്ദര്യവല്‍ക്കരണം എന്നിവ സംബ ന്ധിച്ചും സമിതി ശിപാര്‍ശ നല്‍കും. സമിതി പ്രവര്‍ത്തനം തുടങ്ങി രണ്ട് മാസത്തിനകം സര്ക്കാ രിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ സാങ്കേതിക, ഭരണപര നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചറിയുന്ന പദ്ധതികള്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ഏറ്റെടുത്ത് നടപ്പാക്കും. പദ്ധതി തയ്യാറാക്കല്‍, അംഗീകാരം, നിര്‍വഹണം, നിരീക്ഷണം തുടങ്ങിയ തുടര്‍നടപടികള്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ഏകോപിപ്പിക്കും. സമി തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സാങ്കേതിക സഹായം നല് കും. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച ശേഷമായിരിക്കും പദ്ധതികളില്‍ തുടര്‍നടപടി സ്വീകരിക്കുക. ഓരോ റോഡ് വികസന പദ്ധതിയും പ്രത്യേകം പരിഗണിക്കുന്നതിന് പകരം ജംങ്ഷന് വികസനം, ഫ്ലൈഓവര്‍, ബൈപ്പാസ് തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടെ ഗതാ ഗത ആവശ്യകത, സുരക്ഷ, കണക്റ്റിവിറ്റി, ഭാവി വികസനം എന്നിവ അടിസ്ഥാനമാക്കി പത്ത് വര്‍ഷത്തെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടി രിക്കുന്നത്.
