എടത്തനാട്ടുകര:മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹാ യത്തോടെ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ബെല്‍ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. പി.ടി.എ യുടെയും മാനേജ്മെന്റിന്റെയും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കിയ പുതിയ സംവി ധാനത്തിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ പി.ജയശങ്കരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
ദിവസവും കൃത്യസമയത്ത് ഓണ്‍ലൈന്‍ അസംബ്ലിയോടെ സ്കൂള്‍പ്രവര്‍ത്തനം ആരംഭിക്കുന്ന രീതിയിലാണ് ബെല്സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. തിങ്കള്‍,ബുധന്‍ ദിവസങ്ങളില്‍ മലയാള ത്തിലും, ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ ഇംഗ്ലീഷിലും, വെള്ളിയാഴ്ചകളില്‍ അറബിയിലുമാണ് അസംബ്ലി നടത്തുന്ന വിധത്തിലാണ് പ്രോഗ്രാമിങ് തയാറാക്കിയിട്ടുള്ളത്. കോഴിക്കാട് ആസ്ഥാ നമായ ഓംനി ലിങ്ക് യൂണിവേഴ്സല്‍ കണക്ടിവിറ്റി എന്ന സ്ഥാപനമാണ് ഇതിന്റെ സാങ്കേതിക സംവിധാനം സജ്ജീകരിച്ചത്.
അസംബ്ലിയും പ്രാര്‍ഥനയും മറ്റു അറിയിപ്പുകളുമൊക്കെ ക്ലാസ് മുറികളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് വിദ്യാര്‍ഥികള്‍. ചടങ്ങില്‍ എം.പി.ടി.എ. പ്രസിഡന്റ് ഷഹന, വൈസ് പ്രസിഡ ന്റ് ലിയ നൗഷിദ, പി.ടി.എ. വൈസ് പ്രസിഡന്റ് ജസീന, കമ്മിറ്റി അംഗങ്ങളായ റമീസ, ആനിസ, ഷിബിന, അധ്യാപകരായ കെ.ബിന്ദു, സി.സൗമ്യ, സി.ഭാഗ്യലക്ഷ്മി, പി.ജിതേഷ്, സുജിത്, അബ്ദുല്‍ ഗഫീര്‍, ഷാമില്‍, സുനിത, ആഷിഖ, ഷെറിന്, ഹസീന, ഷാഹിദ, സ്കൂള്‍ ലീഡര്‍ അന്‍സാറുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
