പാലക്കാട്: 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി സഹകരണ വകുപ്പ് സംഘടിപ്പിച്ച ആശ്വാ സ് 2026 ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ജില്ലാതല അദാലത്തില്‍ വിവിധ താലൂക്കുകളില്‍ നിന്നായി 314 അപേക്ഷകള്‍ ലഭിക്കുകയും, 3.72 കോടി രൂപയുടെ ഇളവ് അനുവദിച്ച് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. ജി.ബി റോഡിലുള്ള പാലക്കാട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. സുമേഷ് അച്ചുതന് എം.എല്‍.എ. മുഖ്യാതിഥിയായി. പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പി.ഉദയന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) സി.ബി പ്രസാദ്, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ സി.പി അസ്റഫ്, പി.എ.സി.എസ് അസോസിയേഷന് പ്രസിഡന്റ് എന്‍.പിവിനയ കുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) എം.എസ് വിനോദ് കുമാര്‍, മറ്റ് സഹകാരികള്‍ എന്നി വര് പങ്കെടുത്തു. സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി 25 ഓളം അപേക്ഷ കള്‍ സമര്‍പ്പിക്കുന്നതായും ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
