പാലക്കാട്:ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയു ള്ള അവശ്യ രേഖകള്‍ ലഭ്യമാക്കുന്നതിനായി നവംബറില്‍ ആദിവാസി ഊരുകളില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. സുധീര്‍ അറിയിച്ചു. ജനന-മരണ രജിസ്ട്രേ ഷന് ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ പ്രത്യേക യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.ആധാര്‍ കാര്‍ഡ്, ഇലക്ഷന് ഐഡി, റേഷന്‍ കാര്‍ഡ്, ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് അക്കൗണ്ട്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രധാന രേഖകളാണ് ഈ ക്യാംപുകളിലൂടെ വിതരണം ചെയ്യുക. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമാ യും ഊരുകളിലേക്ക് എത്തിക്കാന്‍ പരമാവധി ശ്രമിക്കണം. ക്യാമ്പുകള്‍ കാര്യക്ഷമമായി നടത്തു ന്നതിനായി ഒക്ടോബര്‍ മാസത്തില്‍ ആവശ്യമായ വിവരശേഖരണം പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേ ഹം പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
