അലനല്ലൂര്‍:നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഒന്നാംറീച്ചില്‍ അവശേഷിച്ചിരുന്ന ഒന്നര കിലോ മീറ്ററോളം ദൂരത്തില്‍ ഒരുവശത്തെ ഒന്നാംഘട്ട ടാറിങ് പൂര്‍ത്തിയായതോടെ കോട്ടോപ്പാടം – അലനല്ലൂര്‍ യാത്ര സുഗമമായി. ഏറെ നാളുകള്‍ക്കൊടുവില്‍ യാത്രാദുരിതമൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.ഭീമനാട് മുതല്‍ അത്താണിപ്പടി വരെയുള്ള ഭാഗത്തെ ടാറിങ് ചൊവ്വാഴ്ച രാത്രിയോടെയാ ണ് കരാര്‍ കമ്പനി പൂര്‍ത്തീകരിച്ചത്. തെങ്കരയിലെ പ്ലാന്റിലെ തക രാറിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച നിര്‍ത്തിവെച്ച പ്രവൃത്തി ചൊവ്വാഴ്ച പകല്‍ പുനരാരംഭി ക്കുകയായിരുന്നു. അലനല്ലൂര്‍ മുണ്ടത്ത് പള്ളി ഭാഗം മുതല്‍ ആശുപത്രിപ്പടി വരെ ജൂണ്‍, ജൂലായ് മാസങ്ങളില്‍ ആദ്യഘട്ട ടാറിങ് നടത്തിയിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ പിന്നിട്ടാണ് ഇപ്പോള്‍ ഭീമനാട് – അത്താണിപ്പടി റോഡിലെ ടാറിങ് കൂടി പൂര്‍ത്തിയാകുന്നത്.
മലപ്പുറം ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറയില്‍ നിന്നുംതുടങ്ങി കുമരംപുത്തൂര്‍ ചുങ്കത്ത് അവസാനിക്കുന്നതാണ് പാലക്കാട് ജില്ലയിലെ മലയോര ഹൈവേയുടെ ആദ്യറീച്ച്. മുന്‍പത്തെ കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയെ വികസിപ്പിച്ച് അലനല്ലൂര്‍,കോട്ടോപ്പാടം, കുമരം പുത്തൂര്‍ പഞ്ചായത്തുകളിലൂടെ 18.1 കിലോമീറ്ററിലായാണ് മലയോര ഹൈവേ കടന്നുപോകുന്ന ത്.കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 91.4 കോടി രൂപ ചെലവില്‍ നിര്‍മാണം നടത്തുന്നത്. 2025 മെയ് മാസം ആരംഭിച്ച പ്രവൃത്തികളുടെ കരാര്‍ കാലാവധി അവസാനിക്കാന്‍ ഇനി രണ്ടരമാസക്കാ ലമേ ശേഷിക്കുന്നുള്ളൂ. ഇതിനകം അഴുക്കുചാല്‍ നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയായി. കൂടാതെ 28 കലുങ്കുകളും കുമരംപുത്തൂര്‍, കോട്ടോപ്പാടം, അത്താണിപ്പടി, ഉണ്ണിയാല്‍ എന്നിവിട ങ്ങളില്‍ സംരക്ഷണഭിത്തികളും നിര്‍മിച്ചിട്ടുണ്ട്.
കാഞ്ഞിരംപാറ, കോട്ടോപ്പാടം, വേങ്ങ എന്നിവിടങ്ങളില്‍ അഴുക്കുചാല്‍ പ്രവൃത്തികള്‍ പുരോഗ മിക്കുന്നുണ്ടെങ്കിലും, അലനല്ലൂര്‍ ടൗണ്‍ ഭാഗത്ത് റോഡിന്റെ സര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ ഇവിടെ അഴുക്കുചാല്‍ നിര്‍മാണം ആരംഭിക്കാനായിട്ടില്ല. കോട്ടോപ്പാടം പള്ളിക്ക് സമീപം മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെയും, അലനല്ലൂര്‍ ആശുപത്രിപ്പടി മുതല്‍ കാഞ്ഞിരംപാറ വരെയും ഒന്നാംഘട്ട ടാറിങിന് ഇനിയും സമയമെടുക്കുമെന്നാണ് അറിയുന്നത്. റോഡ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന് കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2025 ഒക്ടോബറില്‍ എം.എല്‍.എ എന്‍.ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടോപ്പാടം-അലനല്ലൂര്‍ ആശുപത്രിപ്പടി വരെയുള്ള ആറര കിലോമീറ്റര്‍ ദൂരത്തെ പ്രവൃത്തി കള്‍ ഡിസംബറോടെ തീര്‍ക്കാനായിരുന്നു തീരുമാനം. ഒക്ടോബറില്‍ തന്നെ കോട്ടോപ്പാടം-ഭീമനാട് ഭാഗത്ത് ടാറിങ് നിശ്ചയിച്ചിരുന്നെങ്കിലും പണികള്‍ ആരംഭിച്ചത് 2026 ജനുവരി പകുതി കഴിഞ്ഞാണ്.ടാറിന്റെ ലഭ്യതക്കുറവ്, വിലവര്‍ധനവ്, മഴ എന്നിവയാണ് പലതവണ പ്രവൃത്തികള്‍ തടസ്സപ്പെടാന്‍ ഇടയാക്കിയത്.
