കോട്ടോപ്പാടം:കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഉജ്ജ്വലം’26’ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നല്കുന്ന പരിശീലന പരിപാ ടിക്ക് വ്യാഴാഴ്ച തുടക്കമാകും.രാവിലെ 10.30ന് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂള്‍ സെമിനാര്‍ ഹാളില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്യും.കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് അധ്യക്ഷയാകും .പഞ്ചായത്ത് വിദ്യാഭ്യാസ സമിതി തയ്യാറാക്കിയ പഠന സഹായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബ ക്കര് പ്രകാശനം ചെയ്യും.വൈസ് പ്രസിഡന്റ് കെ.പി.ഉമ്മര്‍,സ്ഥിരം സമിതി അധ്യ ക്ഷന്മാരായ സൈനുദ്ദീന്‍ താളിയില്‍,സി.ടി സുമയ്യ,ദീപ ഷിന്റോ, ആസൂത്രണ സമിതി ഉപാധ്യ ക്ഷന്‍ കല്ലടി അബൂബക്കര്‍, ഭരണസമിതി അംഗങ്ങള്‍ സംസാരിക്കും. എന്‍സ്കൂള്‍ ലേണിങ് സൊല്യൂഷന്‍സ് കോഓര്‍ഡിനേറ്റര്‍മാരായ ടി.ബിനീഷ്, പി.സി നൗഫല്‍ ഓറിയന്റേഷന്‍ ക്ലാസിന് നേതൃത്വം നല്‍കും.
