കോട്ടോപ്പാടം: ഇസ്ലാമിനെ വക്രീകരിക്കാനും സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കി വര്ഗീ യത വളര്‍ത്താനും ശ്രമിക്കുന്ന മതനവീകരണവാദികളെ ഉലമാക്കളും ഉമറാക്കളും തിരിച്ചറി യണമെന്ന് എസ്.കെ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി കോട്ടോപ്പാടം സി.എച്ച്. ഓഡിറ്റോറിയ ത്തില്‍ നടത്തിയ ഉലമ ഉമറ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് സി.പി ബാപ്പു മുസ്ലിയാര് പ്രാര്‍ഥന നടത്തി. കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ സലാം ബാഖവി വടക്കേക്കാട്,ഷുഹൈബുല്‍ ഹൈത്തമി വാരാമ്പറ്റ, ശാഹുല്‍ ഹമീദ് മേല്‍മുറി എന്നിവര്‍ പ്രഭാഷണം നടത്തി. പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, സി.പി ബാപ്പു മുസ്ലിയാര്,സി.മുഹമ്മദ് കുട്ടി,ടി.ടി ഉസ്മാന് ഫൈസി ,അബ്ദുല്‍ ഗഫൂര്‍ ഫൈസി കോട്ടോപ്പാടം,പി.കെ.എസ് തങ്ങള്‍ ,സയ്യിദ് ഹുസ്സൈന്‍ തങ്ങള്‍ കൊടക്കാട്,ഹബീബ് ഫൈസി കോട്ടോപ്പാടം,കെ.സി അബൂബക്കര്‍ ദാരിമി,,സി.മുഹമ്മദലി ഫൈസി മറ്റുനേതാക്കള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
