പാലക്കാട്: ഓപ്പറേഷന് തൂഫാന് ദൗത്യത്തിന്റെ ഭാഗമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍, ട്രെയിനില്‍ ബക്കറ്റിലാക്കി കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് പിടികൂടി.ഇന്ന് റെയില്‍വേ പൊലിസും ആര്.പി.എഫും സംയുക്തമായാണ് കഞ്ചാവ് കണ്ടെ ടുത്തത്. കഞ്ചാവ് കൊണ്ടുവന്നയാളെ കണ്ടെത്താന്‍ സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേ ഷണം ആരംഭിച്ചിട്ടുണ്ടെന്നും തൂഫാന്റെ ഭാഗമായുള്ള പരിശോധന കര്‍ശനമായി തുടരുമെന്നും റെയില്‍വേ പൊലിസ് അറിയിച്ചു.
ദിബ്രുഗഡ് കന്യാകുമാരി എക്സപ്രസ് ട്രെയിനിന്റെ മുന്‍വശത്തെ ജനറല്‍ കോച്ചില്‍ ശുചിമുറിക്ക് സമീപത്തുണ്ടായിരുന്ന ബക്കറ്റിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. ഈ ബക്കറ്റ് തുണികൊണ്ട് ചുറ്റി കയറുകൊണ്ട് കെട്ടിയനിലയിലായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബക്കറ്റിനു ള്ളില്‍ കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനില്‍ പൊലിസിന്റെ പരിശോധന കണ്ട് കഞ്ചാവ് ഉപേ ക്ഷിച്ചതായിരിക്കാമെന്നും, കേരളത്തിലേക്ക് ചില്ലറ വില്പനക്കായി കൊണ്ടുവന്നതായിരിക്കു മെന്നുമാണ് പൊലിസിന്റെ നിഗമനം. റെയില്‍വേ പൊലിസ് പരിശോധന കര്ശനമാക്കിയതോ ടെ ലഹരിക്കടത്തുകാര്‍ പുതിയ രീതികളാണ് പരീക്ഷിക്കുന്നത്.
പാലക്കാട് റെയില്‍വേ എസ്.ഐ. കെ.ജെ പ്രവീണ്‍, ആര്.പി.എഫ്. എസ്.ഐ. അജിത്, ആര്.പി. എഫ്. എ.എസ്.ഐ. സജി അഗസ്റ്റിന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രാജീവ്, സിവില്‍ പൊലിസ് ഓഫിസര്‍ കാര്‍ത്തിക്, ആര്.പി.എഫ്. കോണ്‍സ്റ്റബിള്‍ പ്രസാദ് എന്നിവരടങ്ങുന്ന സംഘ മാണ് കഞ്ചാവ് കണ്ടെത്തിയത്.
