പാലക്കാട്:വ്യത്യസ്ത മോഷണകേസുകളിലായി രണ്ടുപേരെ പാലക്കാട് റെയില്‍വേ പൊലിസ് പിടികൂടി.കോയമ്പത്തൂര്‍ സ്വദേശിയായ രണഡീര് (40), പട്ടാമ്പി വല്ലപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന് (54) എന്നിവരാണ് അറസ്റ്റിലായത്.തെളിവെടുപ്പുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇരുസംഭവങ്ങളിലെയും തൊണ്ടിമുതലുകള്‍ വേഗത്തില്‍ തന്നെ പൊ ലിസ് വീണ്ടെടുത്തു.

പാലക്കാട് -ബംഗളൂരു-കന്യാകുമാരി എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ നിന്നും കോയമ്പത്തൂര്‍ സ്വദേശിയുടെ 20,000 രൂപ വിലവരുന്ന മൊബൈല്‍ മോഷ്ടിച്ച കേസിലാണ് രണഡീറിനെ പിടി കൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.പാലക്കാട് ജംങ്ഷന് റെയില്‍വേ സ്റ്റേഷനി ലെ പ്ലാറ്റ് ഫോമില്‍ ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശിനിയുടെ ബാഗ് മോഷ്ടിച്ചതിനാണ് ഉണ്ണികൃഷ്ണനെ പിടികൂടിയത്. ആറായിരം രൂപയും മറ്റുവസ്തുവകകളും അടങ്ങി യ ബാഗ് യാത്രക്കാരിയുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10മണിയോടെയായിരുന്നു സംഭവം.തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പിടിയിലായ രണ്ടുപേരും മുന്‍പും കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും ജയില്‍വാസം അനുഭവി ച്ചവരാണെന്നും രണധീര്‍ സമാനമായ മോഷണകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷി ച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു.പാലക്കാട് റെയില്‍ പൊലിസ് സ്റ്റേഷന് എ.എസ്.ഐ. ഷക്കീര്‍, ശ്രീപ്രിയ, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രാമന്, രജിത് സുന്ദര്‍, സിവില്‍ പൊ ലിസ് ഓഫിസര്‍മാരായ സന്ദീപ്, സജിത്, സനൂപ്, ദീപക് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
