മണ്ണാര്‍ക്കാട്: നാട്ടുകല്‍ കാരുണ്യ എം.എസ്.എസ്. ഡെസ്റ്റിറ്റിയൂട്ട് ഹോമിന്റെ സ്ഥാപക ചെയര്‍ മാനും വ്യവസായ പ്രമുഖനുമായിരുന്ന കെ.പി മുഹമ്മദ് അലി ഹാജിയുടെ നിര്യാണത്തില്‍ എം.എസ്.എസ്. ജില്ലാ കമ്മിറ്റി അനുശോചിച്ചു.
ജീവകാരുണ്യ സേവന രംഗങ്ങളില്‍ കരുത്ത് പകര്‍ന്നും അശരണര്‍ക്കും നിരാലംബര്‍ക്കും സാ ന്ത്വനമേകിയും പ്രവര്‍ത്തിച്ച സാന്ത്വന സ്പര്‍ശത്തിന്റെ ആള്‍രൂപമായിരുന്നു കെ.പി മുഹമ്മദ് അലി ഹാജിയെന്ന് യോഗം അനുസ്മരിച്ചു. മലബാറിന്റെ വാണിജ്യ,വ്യവസായ സംരംഭകത്വ മേഖ ലകളില്‍ മികവിന്റെ മുദ്രകള്‍ പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി പി.ഹസ്സന് ഹാജി, എം.പി.എ ബക്കര്‍, എം.കെ അബ്ദുറഹ്മാന്, കെ.പി.ടി നാസര്‍, കെ.ടി ജലീല്‍, യൂസഫ് മഠത്തില്‍,എ. അബ്ദുല്‍റഹീം, സി. മുഹമ്മദ് ഷെരീഫ്, എസ്.അബ്ദുല്‍ റഹ്മാ ന്, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് കെ.എച്ച് ഫഹദ്, വനിതാ വിങ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍, ജനറല്‍ സെക്രട്ടറി പി.റൈഹാനത്ത്, സി.മുജീബ് റഹ്മാന്, അസീസ് മാമ്പറ്റ, എന്‍.ഒ സലീം, പി.അബ്ദുല്‍ ഷെരീഫ്, എം.ഷാഹിദ്, കെ.യൂനുസ് സലീം തുടങ്ങിയവര്‍ സംസാരിച്ചു.
