മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ സമൂഹത്തിന് ശാക്തീകരണം സാധ്യമാ കുകയുള്ളൂവെന്നും ഈ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പൊതു സമൂ ഹം തയാറാകണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് അഭിപ്രായപ്പെട്ടു.
ആര്യമ്പാവ് ശാഖാ മുസ്ലിം ലീഗ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഓഫിസുകള്‍ ജനങ്ങളുടെ പ്രാദേശികമായ പ്രശ്നങ്ങളില്‍ ഇടപെടാനും അവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള സേവനകേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്മാന് അഡ്വ.ടി.എ.സിദ്ദീഖ് അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.എ അസീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുള്ള പതാക ഉയര്‍ത്തി. വിദ്യാഭ്യാസ മന്ത്രിയെയും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന സമിതി അംഗം ഫായിദ ബഷീര്‍, ജില്ലാ ഭാരവാഹികളായ കല്ലടി അബൂബക്കര്‍, പൊന്‍ പാറ കോയക്കുട്ടി, ടി.എ സലാം, എസ്.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ. നാസര്‍ കൊമ്പത്ത്, പ്രവാ സി ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, അഡ്വ.ബിലാല്‍ മുഹമ്മദ്, റഷീദ് മുത്തനില്‍, പാറശ്ശേരി ഹസന്, റഫീഖ് കൊങ്ങത്ത്, താളിയില്‍ സൈനുദ്ദീന്‍, കെ.പി മജീദ് ,കെ. ബാവ, പി. മൊയ്തീന്, രഞ്ജിത്ത് പോറ്റൂര്‍, പടുവില്‍ കുഞ്ഞിമുഹമ്മദ്, കെ.ജസീന, കെ.ആസിഫ് അലി,കെ. മുഹമ്മദ് സാലിം, പാറയില്‍ മുഹമ്മദാലി, കാസിം കുന്നത്ത്, എന്‍.പി മുഹമ്മദലി, കെ.മുജീബ് ഫൈസി, എന്‍.പി ഹംസ,നാസര്‍ പടുവില്‍, എന്‍.പി ബഷീര്‍, പി.ഇക്ബാല്‍, എന്‍.പി അല്‍ജാഷ്, ഒ.അഷ്ഫാഖ്, എന്‍.പി നാഇഫ്, ഇ.നബീല്‍ നാഷിദ്, എന്‍. പി.ജംഷീദ്, പി.സി സുഹൈബ്, സ്വാഗത സംഘം കണ്‍വീനര്‍ എന്‍.പി ഹമീദ്, കെ.കെ.ബിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
