എടത്തനാട്ടുകര എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന് കീഴിലുള്ള ദാറുല്‍ ഫുര്‍ഖാന്‍ കോളേജ് (ബോയ്സ് ആന്‍ഡ് ഗേള്‍സ്), പീസ് പബ്ലിക് സ്കൂള്‍, അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്കൂ ള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷിക കലാമേളയായ ‘പീസ് എവോറ ’26’ന് തുടക്ക മായി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ എസ്.എം.ഇ.സി. സെന്റര്‍ സെക്രട്ടറി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ കാപ്പി ല്‍ മൂസ ഹാജി, അബു ഹാജി, ജോയിന്റ് സെക്രട്ടറി നാസര്‍ കപ്പില്‍,ട്രഷറര്‍ പി.പി സുബൈര്‍ മാസ്റ്റര്‍, എസ്.എം.ഇ.സി സെന്റര്‍ പ്രിന്‍സിപ്പാള്‍ ഇദ്രീസ് സ്വലാഹി, പീസ് പബ്ലിക് സ്കൂള്‍ പ്രിന് സിപ്പല് മുനീര്‍,പി.ടി.എ. പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍,എസ്.എം.എ. വൈസ് പ്രിന്‍സിപ്പല്‍ മുസ്തഫ മാസ്റ്റര്‍,അല്‍മനാര്‍ പ്രീ-ഖുര്‍ആനിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാത്തിമ ടീച്ചര്‍,ആഷിക് സ്വലാഹി എന്നിവര്‍ സംസാരിച്ചു. കലാമേള ബുധനാഴ്ച സമാപിക്കും.
