എടത്തനാട്ടുകര:മഴയുടെയോ വെയിലിന്റെയോ അതിര്‍വരമ്പുകളില്ലാതെ എപ്പോള്‍ വേണമെ ങ്കിലും സുരക്ഷിതമായി കിഡ്സ് സീ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാം. എടത്തനാട്ടുകര കോട്ടപ്പള്ളയിലെ സ്റ്റാറ്റസ് മാളില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ കളിലോകം കുട്ടി കള്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. പാലക്കാട് ജില്ലയിലെ ആദ്യത്തെ ഇന്‍ ഡോര്‍ പാര്‍ക്കാണ് കിഡ്സ സീ ചില്‍ഡ്രന്‍സ് പാര്‍ക്ക്. അവധി ദിനങ്ങളിലും ഒഴിവുള്ളപ്പോഴുമൊക്കെ കുട്ടികളെ ഇവിടെയെത്തിക്കുന്ന രക്ഷിതാക്കള്‍ക്ക് പുറത്തെ കാലാവസ്ഥയെ കുറിച്ച് ആകുലപ്പെ ടേണ്ടതില്ല.

ആര്‍ത്തുല്ലസിക്കാം ഈ റൈഡുകളില്‍
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും കഴിവിന്റെ വളര്‍ച്ചയ്ക്കും ഒരു പോലെ പ്രാധാന്യം നല്കുന്ന മികച്ച നിലവാരത്തിലുള്ള റൈഡുകളാണ് ഇവിടെ സജ്ജീകരിച്ചി രിക്കുന്നത്. ഒരേസമയം ത്രസിപ്പിക്കുകയും ഒപ്പം സാഹസികതയിലേക്ക് നയിക്കുകയും ചെയ്യുന്ന 20-ലധികം വിവിധയിനം റൈഡുകളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. കൂടാതെ ഡ്രൈവ് ചെ യ്യാന്‍ ടോയ് ജീപ്പും ബൈക്കും ഒരുക്കിയിട്ടുണ്ട്.

സ്ലൈഡിങ് അനുഭവം സുരക്ഷിതമായി സമ്മാനി ക്കുന്ന ഇന്‍ഫ്ളാറ്റബിള്‍ സ്ലൈഡ്, സാഹസിക മനോഭാവവും ശാരീരിക കരുത്തും വര്‍ധിപ്പിക്കുന്ന ജെറ്റ് ക്ലൈംബര്‍, സ്പൈഡര്‍ ക്ലൈംബര്‍ എന്നിവ പാര്‍ക്കിലുണ്ട്. കൊച്ചുകൂട്ടുകാര്‍ക്ക് ആവേശവും ചിരിയും സമ്മാനിക്കുന്ന സ്പ്രിങ് റോക്ക് പോട്ട്, ബാലന്‍സ് ചെയ്ത് നടന്നുപോകാന്‍ കുട്ടികള്‍ക്ക് കൗതുകം പകരുന്ന ഹാങ്ങിങ് ബ്രിഡ്ജ് എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. കളിയോടൊപ്പം സംഗീതവാസനയും കൗതുകവും ഒരു പോലെയുണര്ത്തുന്ന പ്രത്യേക സൈലോഫോണ്‍ ഫോണും ഇവിടെ ലഭ്യമാണ്. കൂട്ടുകാര്‍ക്കൊ പ്പം ഒന്നിച്ച് കളിക്കാനും ആഹ്ലാദിക്കാനുമുള്ള ടു റൂഫ് മള്‍ട്ടി സ്റ്റേഷന് ആന്‍ഡ് സോഫ്റ്റ് ബോള്‍ പ്ലേ സ്റ്റേഷന് എന്നിവയോടൊപ്പം ധൈര്യപൂര്‍വം ചെറിയരീതിയില സാഹസികത ആസ്വദിക്കാ നുള്ള സ്വിപ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്.
മുഖ്യമാണ് സുരക്ഷ
കുട്ടികളുടെ സുരക്ഷയ്ക്ക് പൂര്‍ണ മുന്‍ഗണന നല്‍കിയാണ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. അവധി ക്കാലത്തും ഒഴിവുസമയങ്ങളും ആഘോഷ അവസരങ്ങളിലുമെല്ലാം കുട്ടികള്‍ക്ക് സമയംചെല ഴിക്കാനായി രക്ഷിതാക്കള്‍ക്ക് കണ്ണടച്ച് തിരഞ്ഞെടുക്കാവുന്ന മികച്ച കേന്ദ്രമാണിത്. കുരുന്നു കളുടെ മുഖത്ത് സന്തോഷം നിറയ്ക്കുന്നതിനൊപ്പം ബാല്യം അര്‍ഥവത്താക്കുന്ന ഒട്ടനവധി കാഴ്ചകളാണ് ഇവിടെയുള്ളത്. അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 10 മണിവരെയും മറ്റുദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10മണിവരെയാണ് പാര്‍ക്കിന്റെ പ്രവര്ത്ത നം. സ്കൂള്‍, അങ്കണവാടി സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നല്കുന്നതയായും ചില്‍ഡ്രന്‍സ് പാര്‍ക്ക് മാനേജ്മെന്റ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8590140783
