തെങ്കര: പ്രകൃതിദത്തമായ പരമ്പരാഗത നാടന്കൃഷിരീതികള് പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഭാരതീയപ്രകൃതി കൃഷി പദ്ധതി(ബി.പി.കെ.പി) യുടെ ഭാഗമായി തെങ്കര കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് രോഗകീട നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ച് പരിശീലനം നല്കി.
ബി.പി.കെ.പിയില്‍ തെങ്കര പഞ്ചായത്തിലെ 50 ഹെക്ടര്‍ ജൈവകൃഷിയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പരമ്പരാഗത കൃഷിനിലനിര്ത്താനും ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ച് കൂടുതല്‍ കര്‍ഷകരെ പദ്ധതിയിലേക്ക് എത്തിക്കാനുമാണ് ഇത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പരമ്പരാഗത കൃഷി അറിവുകള്‍, വിത്തുകള്‍ എന്നിവയുടെയെല്ലാം സംരക്ഷണവും ഉറപ്പുവരുത്തുന്നുണ്ട്.
തെങ്കര പഞ്ചായത്തിലെ ജീവ ക്ലസ്റ്ററിലുള്‍പ്പെട്ട 25 കര്‍ഷകര്‍ക്ക് പഞ്ചഗവ്യം, ജീവാമൃതം എന്നിവ തയാറാക്കുന്നതിലാണ് പരിശീലനം നല്‍കിയത്. കൈതച്ചിറയില്‍ സാബു കല്ലടിയെന്ന കര്‍ഷക ന്റെ കൃഷിയിടത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ മണ്ണാര്‍ക്കാട് കൃഷിഭവനിലെ കൃഷി ഓഫിസര്‍ സഫാന അഷര്‍ ക്ലാസെടുത്തു. തെങ്കര കൃഷി ഓഫിസര്‍ എം.ഷിഫാന, ക്ലസ്റ്റര്‍ പ്രതിനി ധിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി.എം ജോസ്, പി.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാ രിച്ചു.
