കോട്ടോപ്പാടം: പുഷ്പന് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി കോട്ടോപ്പാടത്ത് യുവജന സംഗമം സംഘടിപ്പിച്ചു. എസ്.എഫ്.ഐ. മുന്‍ അഖി ലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എം.റംഷീക് അധ്യ ക്ഷനായി. ബ്ലോക്ക് സെക്രട്ടറി ഷഹീറലി നറുക്കോട്, ട്രഷറര്‍ എന്‍.അജീഷ്കുമാര്‍, സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ സെക്രട്ടറി എം.മനോജ്, എം.സുഭാഷ് ചന്ദ്രന്, പി.വിജയന്, സുബിന് സുബീഷ് എന്നിവര്‍ സംസാരിച്ചു. എ.ബി. റോഡില്‍ നിന്നും കോട്ടോപ്പാടം ജംങ്ഷന് വരെ റാലിയും നടത്തി.
