കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ വെട്ടം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ്. സീറ്റ് നിലനിര്‍ത്തി. 335 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ എ.എ അബ്ദുല്‍ ജലീല്‍ വിജയിച്ചത്.അബ്ദുല്‍ ജലീല്‍ 692 വോട്ടും, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മുഹമ്മദ് അഷറഫ്- 357 വോട്ടും, എന്‍.ഡി.എ. സ്ഥാനാര്‍ഥി ഒ.ആർ ശിവൻ 187 വോട്ടുകളുമാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് യഥാക്രമം 739, 412. 95 എന്നിങ്ങനെയാണ്.തിങ്കളാഴ്ച കരിമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 74.37 ശതമാനം പോളിങ്ങാ ണ് രേഖപ്പെടുത്തിയത്. ആകെയുള്ള 1662 വോട്ടര്‍മാരില്‍ 1236 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. മുന്‍ വാര്‍ഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന യൂസഫ് പാലയ്ക്കല്‍ രാജി വെച്ച് മന്ത്രി കെ.എ തുളസിയുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് പോയതോടെയാണ് ഇവിടെ തെര ഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി. എഫ്. സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നട ത്തി.തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് എ.എ അബ്ദുല്‍ ജലീല്‍ നന്ദി അറിയിച്ചു.
