അലനല്ലൂര്‍:അലനല്ലൂരിന്റെ ആതുരസേവന രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ഖൈര്‍ ഡയഗ്നോസ്റ്റിക്സിന്റെ അത്യാധുനിക സ്കാനിങ് സെന്റര്‍ അലനല്ലൂര്‍ കാര്യവട്ടംറോഡില് ചന്തപ്പടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അലനല്ലൂരിലെ ആദ്യത്തെ ത്രി-ഡി, ഫോര്‍-ഡി അള്‍ട്രാ സൗണ്ട് സെന്റര്‍ പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നാടിന് സമര്‍പ്പിച്ചു.
അലനല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ യുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ സമയങ്ങളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, അപകടങ്ങള്‍ എന്നിവയ്ക്കുള്‍പ്പടെ സെന്ററില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി ഉദ്ഘാ ടന ചടങ്ങില്‍ പ്രഖ്യാപിച്ചു. നല്ല സേവനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസമാര്ജ്ജി ക്കാന്‍ സാധി ക്കുമെന്നും അത് കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര് ത്തു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ടില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഖൈര്‍ മാനേജിങ് ഡയറക്ടര്‍മാരായ ഷിബില്‍, കെ.ടി ജഫീര്‍, പി.അനാഫി, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെ സമൂഹ ത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
മികച്ച സ്കാനിങ് സേവനങ്ങള്‍ ലഭ്യമാകുന്ന സെന്റര്‍ എന്ന നാടിന്റെ സ്വപ്നമാണ് ഇതിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നത്. ആധുനിക സ്കാനിങ് സേവനങ്ങള്‍ക്കായി അലനല്ലൂരിലുള്ളവര് സമീപ നഗരങ്ങളിലെ വലിയ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലും കൃത്യമായ രോഗനിര്ണംയ സ്വന്തം നാട്ടില്‍ തന്നെ ഇനി ലഭ്യമാകുമെന്ന് ഖൈര്‍ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍മാരായ ഷിബില്‍, കെ.ടി ജഫീര്‍, പി.അനാഫി എന്നിവര്‍ പറഞ്ഞു.അത്യാധുനിക സാങ്കേതിക വിദ്യയോ ടെയുള്ള ത്രീഡി, ഫോര്‍ഡി അള്‍ട്രാസൗണ്ട് സ്കാനിങ് സൗകര്യം ലഭ്യമാകുന്നതിലൂടെ കൃത്യ സമയത്ത് രോഗാവസ്ഥ മനസിലാക്കാനും മികച്ച ചികിത്സ ഉറപ്പാക്കാനും സാധിക്കുമെന്ന് സ്കാ നിങ് സെന്ററിലെ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ.അരവിന്ദ് ശശികുമാറും വ്യക്തമാക്കി.
അള്‍ട്രാസൗണ്ട് സ്കാനിംഗ്, കിഡ്നിയിലും പിത്തസഞ്ചിയിലുമാകുന്ന കല്ലുകള്‍ കണ്ടെത്തല്‍, അപ്പന്‍ഡിസൈറ്റിസ് പരിശോധന, ഇടവിട്ടുള്ള വയറു വേദനയ്ക്കുള്ള പരിശോധനകള്‍, മൂത്ര തടസ്സം സംബന്ധമായ പരിശോധനകള്‍, സ്ത്രീകളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച അറിയാ നും വൈകല്യങ്ങള്‍ കണ്ടെത്താനുമുള്ള സ്കാനിംഗ്, സ്തനം, തൈറോയ്ഡ് ഗ്രന്ഥിയിലെ അസുഖ ങ്ങള് കണ്ടെത്താന്‍, ഗര്‍ഭപാത്ര, അന്യാശയ മുഴകള്‍ പരിശോധിക്കാന്‍, കരളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, വെരിക്കോസ് വെയിന്‍ പരിശോധന തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.
ഹോസ്പിറ്റല്‍ ജംങ്ഷനിലുള്ള ഖൈര്‍ മെഡിക്കല്‍ സെന്ററിന് കീഴിലാണ് ഈ ഡയഗ്നോസ്റ്റിക് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഫാര്‍മസി, ലബോറട്ടറി ആന്‍ഡ് ഇ.സി.ജി. അള്‍ട്രാസൗണ്ട് സ്കാന്‍ എന്നിവയുള്‍പ്പടെയുള്ള സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാകും. സ്കാനിങ്ങിനായി മുന്‍കൂട്ടി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങുകള്‍ക്കും 9048600084, 8113899089 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മാനേജ്മെന്റ് അറിയിച്ചു.
