പാലക്കാട്: യാത്രക്കാരിയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ പാലക്കാട് റെയില്‍വേ പൊലിസും വിവിധ സ്റ്റേഷനിലെ ഡാന്‍സാഫ് സ്ക്വാഡുകളും ചേര്‍ന്ന് പിടികൂടി. ദക്ഷിണ കന്നഡ മംഗലത്ത് മഞ്ഞനടി ഷാലിമാര്‍ ഊര്മാണി വീട്ടില്‍ എന്‍.സി അസൈനാര്‍ ആണ് പിടിയിലായത്. തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലിസ് നടപടി.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പാലക്കാട് റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോം പരിസരത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് ഗ്രേഡ് അസി.സബ് ഇന്‍സ്പെക്ടര്‍ ജയന് ജോസഫ്, തിരുവനന്തപുരം ഇന്റലിജന്‍സ് ബ്യൂറോ അസി.സബ് ഇന്സ്പെ ക്ടര്‍ വിജയകുമാര്‍, തൃശൂര്‍ ഡാന്‍സാഫ് സ്ക്വാഡിലെ സിവില്‍ പൊലിസ് ഓഫിസര്‍ അനൂപ്, തൃശൂര്‍ സൈബര്‍ വിങ്ങിലെ അനില്‍കുമാര്‍, പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് ഡാന്‍ സാഫ് സ്ക്വാഡിലെ സിവില്‍ പൊലിസ് ഓഫിസര്‍ അബ്ദുല്‍ കലാം, ഷൊര്‍ണൂര്‍ ഡാന്‍സാഫ് സ്ക്വാഡിലെ മഗ്നീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി തൃശൂര്‍ റെയില്‍വേ പൊലീസിന് കൈമാറി.
