കുമരംപുത്തൂര്‍: ലഹരിക്കെതിരായ ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിയുടെ ഭാഗമായി കുമരം പുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് കെ.സ്മിത പതാക ഉയര്‍ത്തി. തുടര്‍ന്ന് തൂഫാന് പ്രതിജ്ഞ, തൂഫാന് വാരിയേഴ്സ് പ്രഖ്യാപനം, ബാഡ്ജ് വിതരണം എന്നിവ നടന്നു. വട്ടമ്പലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസിന് ഗ്രേഡ് എസ്.ഐ.ദിലീപ് കുമാര്‍ നേതൃത്വം നല്കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മുഹമ്മദ് ഷെമീര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍മാര്‍, തൂഫാന് വാരി യേഴ്സ്, അങ്കണവാടി വര്‍ക്കേഴ്സ്, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
