കോട്ടോപ്പാടം: ശക്തമായ മഴയില്‍ റോഡിന്റെ അരിക് ഇടിഞ്ഞ വടശ്ശേരിപ്പുറം ചേപ്പിലായി ഭാഗത്ത് കോണ്‍ക്രീറ്റ് ഭിത്തി കെട്ടി സംരക്ഷണമൊരുക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നടപടി. 25 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പ്രവൃത്തി ടെന്‍ഡര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.23 മീറ്റര്‍ നീളത്തില്‍ റോഡരുകില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാനാണ് ഒരുക്കം. അപകടങ്ങള്‍ക്ക് തടയിടാന്‍ ഈ ഭാഗത്ത് നിലവില്‍ ബാരിക്കേഡുകളും വീപ്പകളും വെച്ച് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.
നാട്ടുകല്‍ 55-ാംമൈല്‍ – ഭീമനാട് റോഡിലെ താരതമ്യേന വീതികുറഞ്ഞ ഈ ഭാഗത്തൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനുമാകാത്ത സ്ഥിതിയാണുള്ളത്.റോഡിന്റെ ഇരുവശങ്ങളിലും വയലുകള്‍ വരുന്ന ചേപ്പിലായി ഭാഗത്ത് കഴിഞ്ഞയാഴ്ചയുണ്ടായ മഴയിലാണ് റോഡിന്റെ അരിക് ഇടിഞ്ഞുതാഴ്ന്നത്. ഈ മഴക്കാലത്ത് ഇത് രണ്ടാം ഇവിടെ അപകടാവസ്ഥയുണ്ടാകുന്നത്. തച്ചനാട്ടു കര സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിന്നും കോട്ടോപ്പാടം-അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ഭീമനാട് റോഡിന്റെ ഇരുവശങ്ങളിലൂടെയാണ് വലിയ പൈപ്പുകള്‍ സ്ഥാപിച്ചത്. വീതികുറവ് കണക്കിലെടുത്ത് ചേപ്പിലായി ഭാഗത്ത് റോഡിന്റെ ഒരു വശത്ത് മാത്രമാണ് പൈപ്പിട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പൈപ്പിടല്‍ പ്രവൃത്തിപൂര്ത്തിയാക്കി, ചാല് കീറിയ ഭാഗം മണ്ണിട്ട് മൂടിയിരുന്നു.
എന്നാല്‍ ശക്തമായ മഴയെത്തിയതോടെ ചേപ്പിലായിയില് വയലില്‍ നിന്ന് കരിങ്കല്‍ക്കെട്ടി ഉയര്‍ത്തിയ ഭാഗത്ത് വീണ്ടും റോഡ് ഇടിഞ്ഞു താഴുകയായിരുന്നു. അന്ന് ടാര്‍ വീപ്പകള്‍ നിരത്തി വെച്ചാണ് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സമാനസംഭവം ആവര്‍ത്തിച്ചതോടെയാണ് താത്കാലിക പൊതുമരാമത്ത് വകുപ്പ് താത്കാലിക സുരക്ഷാവേലിയൊരുക്കിയത്. കൂടാതെ കോണ്‍ക്രീറ്റ് ഭിത്തി കെട്ടാനും അടിയന്തര നടപടിയെടുത്തു. ജലജീവന്മിഷന് പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി റോഡ് പൊളിച്ച ഭാഗം പുനരുദ്ധാരണ പ്രവൃത്തിക ള്‍ക്കായി 1.78 കോടി രൂപ വാട്ടര്‍ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. 55-ാംമൈല്‍ ഭീമനാട് പാതയിലെ പ്രവൃത്തികള്‍ക്കായി രണ്ടര കോടിയോളം രൂപയാണ് പൊതുമരാ മത്ത് വകുപ്പ് ആവശ്യപ്പെട്ടത്. സര്‍ക്കാരില്‍ നിന്നും പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാകുന്ന മുറയ്ക്ക് സാങ്കേതിക അനുമതി തേടി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃ തരില് നിന്നും ലഭ്യമാകുന്ന വിവരം.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.