പാലക്കാട്: ദേശീയ ഗുണനിലവാര ഉറപ്പു മാനദണ്ഡമായ ‘എന്‍.ക്യു.എ.എസ്’ മൂല്യനിര്‍ണ്ണയത്തില്‍ 94.72 ശതമാനം മാര്‍ക്ക് നേടി മികച്ച വിജയം കൈവരിച്ച് പാലക്കാട് ജില്ലാ ആശുപത്രി. ആഗസ്റ്റ് 7, 8 തീയതികളില്‍ നടന്ന ദേശീയതല എന്‍.ക്യു.എ.എസ് മൂല്യനിര്‍ണ്ണയത്തിന് ശേഷമാണ് ഈ അംഗീ കാരം പ്രഖ്യാപിച്ചത്.
പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ചി കിത്സ ഉറപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയാണ് എന്‍.ക്യു.എ.എസ്. രോഗി സുരക്ഷ, അണുബാധ നിയന്ത്രണം, രോഗികളുടെ അവകാശങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഗുണനിലവാര പരിപാലനം എന്നിവ വിലയിരുത്തിയാണ് കേന്ദ്ര സംഘം ആശുപത്രിക്ക് ഉയര്‍ന്ന സ്കോര്‍ നല്‍കിയത്. തുടര്‍ച്ചയായ പരിശീലനങ്ങളും രോഗി സൗഹൃദ നടപടികളും കൃത്യമായി നടപ്പിലാക്കാന്‍ സാധിച്ചതാണ് ഈ മികവിലേക്ക് ആശുപത്രി യെ നയിച്ചത്.
ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതിലൂടെ ആശുപത്രിക്ക് ഓരോ കിടക്കയ്ക്കും പ്രതി വര്‍ഷം 10,000 രൂപ വീതം തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്ക് സാമ്പത്തിക സഹായം ലഭിക്കും. ഇതോടെ ഓരോ വര്‍ഷവും നാല് കോടി 74 ലക്ഷം രൂപ വീതം പദ്ധതിയിലൂടെ ലഭ്യമാകും. ഇത് ജില്ലാ ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും കൂടുതല്‍ വികസിപ്പിക്കുന്നതി ന് സഹായകരമാകും.ആശുപത്രിയുടെ സമഗ്രമായ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരു ടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. ഡോക്ടര്‍മാര്‍, നഴ്സിംഗ് ജീവനക്കാര്‍, പാരാമെഡിക്കല്‍-സാങ്കേതിക വിഭാഗങ്ങള്‍, ഫാര്‍മസി, ലാബ്, റേഡിയോളജി, അഡ്മിനിസ്ട്രേ ഷന്, ക്ലെറിക്കല്‍ വിഭാഗം, നാഷണല്‍ ഹെല്‍ത്ത് മിഷന് ജീവനക്കാര്‍, നഴ്സിംഗ് അസിസ്റ്റന്റു മാര്‍, അറ്റന്‍ഡര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, സുരക്ഷാ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങി നേരിട്ടും പരോക്ഷമായും സഹകരിച്ച എല്ലാവരുടെയും ആത്മാര്‍ത്ഥമായ സേവനമാണ് ഈ നേട്ടത്തിലേക്കെത്തിച്ചത്.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എണ്ണൂറോളം ജീവനക്കാരെ തിങ്കളാഴ്ച് രാവിലെ 11 ന് ജില്ലാ ആശുപ ത്രിയില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരമായി ജീവനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ബാഡ്ജും ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ക്ക് ട്രോഫികളും വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് എസ്.ബി രാജു അറിയിച്ചു.
