പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സ്ത്രീയെ റെയില്‍വേ പൊലിസ് പിടികൂടി. രാമേശ്വരം മണ്ഡപാമുഖം അഞ്ജ നാദേവി (47) ആണ് അറസ്റ്റിലായത്.

മണ്ണാര്‍ക്കാട് തെങ്കര സ്വദേശി ചാരുദേവിന്റെ മൊബൈല്‍ ഫോണാണ് നഷ്ടമായത്. ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ വിശ്രമമുറിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച് വിശ്രമിക്കുകയായിരുന്നു ഇയാള്‍. ഇതിനിടെയാണ് ഫോണ്‍ കാണാതായത്. തുടര്‍ന്ന് പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. ആര്. പി.എഫ്. കണ്ട്രോള് റൂമിലെ മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ നോക്കി പരിശോധിച്ചതില്‍ നിന്നാ ണ് സ്ത്രീയെ തിരിച്ചറിഞ്ഞത്. ആര്.പി.എഫ്. സബ് ഇന്‍സ്പെക്ടര്‍ മധുസൂദനന്, വനിതാ കോണ്സ്റ്റ ബിള്‍ അജുഷ, പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍മാ രായ ദീപക്, ഷഫര്‍ അലിക്കാന്‍, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
