മണ്ണാര്‍ക്കാട്: കേരളത്തിലുള്ളത് പ്രവര്‍ത്തന നിരതമായ സര്‍ക്കാരാണെന്നും വിമര്‍ശിക്കാന്‍ ഒന്നും കിട്ടാത്തതുകൊണ്ടാണ് മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭരണപരമായ സ്തംഭനമോ തകര്‍ച്ചയോ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തി ല്‍ നടക്കുന്ന ഭരണത്തില്‍ വിമര്‍ശിക്കാന്‍ ഒന്നും കിട്ടാത്തത് കൊണ്ടാണ് മന്ത്രിമാരുടെ യാത്രയെ കുറിച്ചും ഭക്ഷണം കഴിക്കുന്നതുമെല്ലാം ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. അതിലൊന്നും മനം മടു ക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍.കുംഭകര്‍ണ്ണന്റെ ഉറക്കത്തെ മാതൃകയാക്കി ചില യുവജന സംഘടനകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ യഥാസമയം പ്രതിരോധിച്ചും പ്രതികരിച്ചും പ്രവര്‍ത്തിക്കുന്ന താണ് യൂത്ത് ലീഗിന്റെ മാതൃക. ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സമരരംഗത്ത് ഉറച്ച് നിന്ന താണ് യൂത്ത് ലീഗിന്റെ പാരമ്പര്യമെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എം മുസ്തഫ തങ്ങള്‍ അധ്യക്ഷനായി.മന്ത്രി കെ.എ തുളസി, വി. കെ ശ്രീകണ്ഠന് എം.പി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എം.എല്‍.എ, മുസ്ലിം ലീഗ് പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.ഇ.എ സലാം മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തില്‍ അബ്ദുള്ള, ജില്ലാ വൈസ് പ്രസിഡന്റുമാരായ പൊന്‍പാറ കോയക്കുട്ടി, കല്ലടി അബൂബക്കര്‍, കെ.കെ.എ അസീസ്, സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, റഷീദ് ആലായന്‍, പി.പി അന്‍വര്‍ സാദത്ത്,സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്കളത്തി ല്‍, ശറഫുദ്ധീന്‍ പിലാക്കല്‍, റിയാസ് നാലകത്ത്, സി.എ സാജിദ്, അന്‍വര്‍ സാദിക്ക് മണ്ണൂര്‍, പി.കെ അബ്ദുള്ള കുട്ടി, സി. മുഹമ്മദ് ബഷീര്‍, ഹുസൈന് കോളശ്ശേരി, പ്രൊഫ. പി.എം സലാഹുദ്ദീന്, എ. എം അലി അസ്ഗര്‍, ഷരീഫ് സാഗര്‍,നൗഷാദ് വെള്ളപ്പാടം, കെ.പി.എം സലീം എന്നിവര്‍ സംസാരി ച്ചു.
