എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ നിന്നും ഈ അധ്യയനവര്‍ഷം വിരമിക്കുന്ന ഒ.ബിന്ദു ടീച്ചറുടെ യാത്രയയപ്പും സ്കൂളിന്റെ 73-ാമത് വാര്‍ഷികവും വിപുലമായി ആഘോഷി ക്കാന്‍ ശനിയാഴ്ച ചേര്‍ന്ന പി.ടി.എ. യോഗം തീരുമാനിച്ചു.പരിപാടിയുടെ വിജയത്തിനായി വാര്‍ഡ് മെമ്പര്‍മാരായ നിജാസ് ഒതുക്കുംപുറത്ത്, ഷാനിര്‍ ബാബു മണലടി എന്നിവര്‍ ചെയര്മാന്മാരായി ട്ടുള്ള 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ സ്കൂള്‍ പത്രം ടൈംസ് ഓഫ് മുണ്ടക്കുന്നിന്റെ രണ്ടാം പതിപ്പ് അലനല്ലൂര്‍ പഞ്ചായ ത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത് സ്റ്റാഫ് സെക്രട്ടറി സൗമ്യക്ക് നല്കി പ്രകാശനം ചെയ്തു. സി.എം. കിഡ്സ് സ്കോളര്‍ഷിപ് ജേതാക്കളായ ജസാ നെല്മിന്, റിസ, അനുപമ, ഷിയാ ഫാത്തിമ, അഭയ് കൃഷ്ണ, റിന്‍ഷ, ഹനീന്, മെഹറിന്, ദാനിഷ്, സജ്വ എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഷാനിര്‍ മണലടി നിര്‍വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. പ്രധാന അധ്യാപകന് പി.യൂസഫ്, സ്കൂ ള്‍ മാനേജര്‍ പി.ജയശങ്കരന്‍, ഷഹന, ജസീന, ലിയാനൗഷിദ, കെ.ബിന്ദു, സി.സൗമ്യ, ജിതേഷ് എന്നി വര് സംസാരിച്ചു. സ്കൂള്‍ വാര്‍ഷികത്തിന്റെ തലേദിവസം പൂര്‍വവിദ്യാര്‍ഥികളായ കലാകാരന് മാരുടെ സംഗീത സന്ധ്യയും ഘോഷയാത്രയും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
