മണ്ണാര്‍ക്കാട്: നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ സെക്രട്ടറിയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് മിന്നല്‍ പരിശോധന നടത്തി. ചില ഹോട്ടലുകളില്‍ നിന്ന് മനു ഷ്യോപയോഗത്തിന് ഹാനികരമായ രീതിയില്‍ വില്പനക്ക് വെച്ചിരുന്ന പാചകം ചെയ്ത ഭക്ഷ്യ സാധനങ്ങള്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് ന്യൂനത നോട്ടീസ് നല്കി. പരിസരം വൃത്തിയില്ലാതെയും മാലിന്യം തരംതിരി ക്കാതെ സൂക്ഷിക്കുകയും ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും പിഴചുമത്തിയതായും അധികൃതര്‍ അറിയിച്ചു.ശനിയാഴ്ച രാവിലെ ആറര മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഏഴ് ഭക്ഷണശാലകള്‍ ക്കെതിരെയാണ് നടപടിയെടുത്തത്. നഗരസഭാ സെക്രട്ടറി എം.സതീഷ് കുമാറിന്റെ നേതൃത്വ ത്തില്‍ നടന്ന പരിശോധനയില്‍ സൂപ്പര്‍വൈസിങ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു, പബ്ലി ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജു, സുനില്‍, ആന്മരിയ, രോഹിത് എന്നിവരും പങ്കെടു ത്തു.
