മണ്ണാര്‍ക്കാട്: ‘സമരമാവുന്ന ജെന്‍സി, രാജിയാവുന്ന ഫാസിസം’ എന്ന പ്രമേയത്തില്‍ എം.എസ്. എഫ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ക്യാംപസ് കാബിനറ്റ് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം എം.എസ്,എഫ്. പ്രസിഡന്റ് അഡ്വ.മുഹമ്മദ് സഫ്വാന് അധ്യക്ഷനായി.വ്യത്യസ്ത സെഷനുകളി ലായി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന് മാസ്റ്റര്‍ കോളശ്ശേരി, ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നൗഷാദ് വെള്ളപ്പാടം, വര്‍ക്കിങ് കമ്മിറ്റി അംഗം അഡ്വ. ഷമീര്‍ പഴേരി, നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി അജ്മല്‍ റാഫി പച്ചീരി, ട്രഷറര്‍ ഫസലു കണ്ടാമംഗലം, എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു ഹംസ, സെക്രട്ടറി എം.ടി ഹകീം, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഇര്‍ഷാദ് കൈതച്ചിറ, മുഹ്സി ന് ചങ്ങാലീരി, ഫാസില്‍, നിയോജക മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ഫരീദ് കച്ചേരി പ്പറമ്പ്,ട്രഷറര്‍ മുഹമ്മദ് ഫര്സീന് എന്നിവര്‍ സംസാരിച്ചു.
