തെങ്കര: ദേശീയ ആയുര്‍വേദ ദിനാഘോഷത്തോടനുബന്ധിച്ച് തെങ്കര പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കായി സ്പെഷ്യാലിറ്റി ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന ഉദ്ഘാടനം ചെയ്തു. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.എം ദിനേശന് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സെറീന ഫിറോസ്, അസി.സെക്രട്ടറി ഗീത, മെഡിക്കല്‍ ഓഫിസര്‍മാരായ ശ്രീലക്ഷ്മി, നിത, ശ്രീലത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റീബ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ക്യാംപില്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ ഉള്‍പ്പടെ 60ഓളം പേര് പങ്കെടുത്തു.
