അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. യൂണിറ്റ് ദിനാചരണം വിവിധ പരിപാടികളോടെ സമാപിച്ചു.ലഹരി വിരുദ്ധ പ്രചാരണ ഭാഗമായി മെഗാ വാക്കത്തോണ്‍, തൂഫാന് കമാന്‍ഡോ പ്രഖ്യാപനം, ഫ്ലാഷ് മൊബ്, സംഗീത ശില്പം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.അബ്ദുല്‍ സലീം വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.അലനല്ലൂര്‍ ടൗണില്‍ നടന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയം അമ്പുകാട്ടില് ഉദ്ഘാടനം ചെയ്തു.എക്സൈസ് മണ്ണാ ര്‍ക്കാട് റേഞ്ച് അസി. ഇന്‍സ്പെക്ടര്‍ കെ.സി രൂപേഷ്, എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ എ. ഹംസ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ എം.സജ്ന, അബ്ദുല്‍സലാം, ടി.ഷംന എന്നിവര്‍ സംസാരിച്ചു.എന്‍.എസ്.എസ്. വോളണ്ടിയര്‍ ലീഡര്‍മാരായ മുഹമ്മദ് ഷിഹാം, ഫാത്തിമ സിയ, ഇഷന്‍ എന്നിവര്‍ നേതൃത്വം നല്കി.
