എടത്തനാട്ടുകര :വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് സംസ്ഥാന സമിതി ‘നെര്ച്ചറിങ് ഹ്യൂമാനിറ്റി’ എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 11ന് ചെമ്മാട് സംഘടിപ്പിക്കുന്ന കേരള ടീച്ചേര്‍സ് കോണ്‍ഫറന്‍സിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച അലനല്ലൂര്‍ ഏരിയ അധ്യാപക സംഗമം നാലുകണ്ടം ദാറുല്‍ ഹിക്മയില് നടന്നു.സംഗമം വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി കെ. ഉണ്ണീന്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. അസീസ് സ്വലാഹി മുറിയക്കണ്ണി അധ്യക്ഷനായി. ഡോ.സാജി സ്വലാഹി തോണിക്കര, അഷ്കര്‍ അരിയൂര്‍, ഡോ.എം.സുല്‍ഫിക്കര്‍ സ്വലാഹി, എന്‍.അലി അക്ബര്‍, ഷിയാ സ് ചിരട്ടക്കുളം, ടി.പി നിഷാദ് എന്നിവര്‍ സംസാരിച്ചു.അലനല്ലൂര്‍, എടത്തനാട്ടുകര മണ്ഡലങ്ങളി ലെ വിവിധ യൂണിറ്റുകളില്‍ നിന്നായി നിരവധി അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു.
