റെവന്യുസംഘം ശനിയാഴ്ച പദ്ധതിപ്രദേശത്തെത്തി
അലനല്ലൂര്‍: വെള്ളിയാര്‍പുഴയിലെ കണ്ണംകുണ്ട് കടവില്‍ പുതിയപാലം നിര്‍മിക്കുന്നതിന് സ്ഥല മേറ്റെടുപ്പിനുള്ള സര്‍വേനടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. നിര്‍ദിഷ്ട ഭൂമിയുടെ അപ്പോര്‍ഷന്‍മെന്റ് സ്കെച്ച്, സബ്ഡിവിഷന് നടപടികള്‍ക്കായി ശനിയാഴ്ച സ്ഥലമേറ്റെടുപ്പ് വിഭാഗം സ്പെഷ്യല്‍ തഹസില്‍ദാര്‍ എ.മുരളീധരന്, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അബ്ദുറഹ്മാന് പോത്തുകാടന് എന്നിവരുടെ നേതൃത്വത്തുള്ള സംഘമെത്തി ഭൂമി അളന്ന് രേഖപ്പെടുത്തി.
അലനല്ലൂര്‍ രണ്ട്, മൂന്ന് വില്ലേജുകളുടെ പരിധിയിലെ അഞ്ചുപേരുടെ കൈവശമുള്ള വിവിധ റീസര്‍വേ നമ്പറുകളിലുള്‍പ്പെട്ട 29.6 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഈ സര്‍വേ നമ്പറുകള്‍ ചെറിയഭാഗങ്ങളായി വിഭജിച്ച് പുതിയ സര്‍വേ നമ്പര്‍ നല്കുന്ന പ്രക്രിയയ്ക്കും, വിഭജിക്കപ്പെട്ട ഭൂമിയുടെ അളവുകളും അതിരുകളും കൃത്യമായി അടയാളപ്പെടുത്തി രേഖാചിത്രം തയാറാക്കു ന്നതിനുമാണ് റെവന്യുസംഘം ഭൂമിയില്‍ പരിശോധനനടത്തിയത്. ഈ സ്കെച്ചുകള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സര്‍വേക്ക് സമര്‍പ്പിക്കും.
ഏറ്റെടുക്കുന്ന ഭൂമിയുടെ അളവുകളും അതിരുകളും കാണിക്കുന്ന രേഖയ്ക്ക് സര്‍വേ ഡയറക്ടര്‍ അംഗീകാരം നല്കുന്നപക്ഷം ഓരോ ഭൂ ഉടമയ്ക്കും നല്‍കേണ്ട നഷ്ടപരിഹാരത്തെ കുറിച്ച് തീര്‍ച്ചപ്പെടുത്തും.അതിനുശേഷം വിജ്ഞാപനം പുറപ്പെടുവിച്ച് തുക ഉടമകളുടെ അക്കൗണ്ടി ലേക്ക് എത്രയും വേഗം എത്തിക്കാനുള്ള പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് സ്പെഷ്യല്‍ തഹസില്‍ദാര്‍ എ.മുരളീധരന് പറഞ്ഞു. പത്ത് ദിവസം കൊണ്ട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
പാരിസ്ഥിതിക ആഘാത പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രത്യേക സമിതിക്ക് ആവശ്യമായ സമയത്തിനുള്ളില്‍ തന്നെയാണ് റെവന്യുവകുപ്പ് സമാന്തരമായി സര്‍വേ ജോലിക ളും നടത്തിവരുന്നത്. അതിനാല്‍ ജനങ്ങള്‍ക്ക് സര്വേസംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.സാമൂഹ്യ ആഘാത വിലയിരുത്തല്‍ യൂണിറ്റായ കോട്ടയത്തെ കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസാണ് കണ്ണംകുണ്ടില്‍ അടുത്ത ആഴ്ചമുതല്‍ പാരിസ്ഥിതിക പഠനം ആരംഭിക്കുക.45 ദിവസത്തിനകം പഠനപ്രക്രിയ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേ ശിച്ചിട്ടുള്ളത്.റെവന്യു ഇന്‍സ്പെക്ടര്‍ ആശ,സര്‍വേയര്‍മാരായ വിജിത, ജിഷാര്‍, ക്ലാര്‍ക്ക് ബാബു എന്നിവരും സര്വേസംഘത്തിലുണ്ടായിരുന്നു.10.78 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മിക്കുന്നത്.പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്.

(വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാ ണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്ത കള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക. മുന്നറിയിപ്പുകള്‍ മാനിക്കുന്നത് നല്ല സംസ്കാര ത്തിന്റെ കൂടി ഭാഗമാണെന്ന് കൂടി ഓര്‍മിപ്പിക്കുന്നു.)