കാഞ്ഞിരപ്പുഴ: കാഞ്ഞിരം ടൗണിലെ ഓട്ടോസ്റ്റാന്‍ഡ് അമ്പംകുന്ന് റോഡിലേക്ക് മാറ്റാനുള്ള നീക്ക ത്തിനെതിരെ ഓട്ടോതൊഴിലാളികള്‍ പഞ്ചായത്ത് ഓഫിസിലെത്തി വൈസ് പ്രസിഡന്റിന്റെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാവിലെ 11മണിയോടെയായി രുന്നു സംഭവം. കാഞ്ഞിരം ടൗണിലെ എഴുപതോളം വരുന്ന ഓട്ടോ തൊഴിലാളികളെയും അവ രുടെ കുടുംബങ്ങളെയുമാണ് പ്രശ്നം ബാധിക്കുന്നത് സമരക്കാര്‍ പറഞ്ഞു. മുപ്പത് വര്‍ഷത്തിലേ റെയായി കാഞ്ഞിരം ടൗണില്‍ സ്റ്റാന്‍ഡ് പ്രവര്‍ത്തിച്ചുവരികയാണ്. സമരക്കാരും വൈസ് പ്രസിഡ ന്റ് അരുണ്‍ ഓലിക്കലുമായി വാഗ്വാദവും ഉണ്ടായി. തുടര്‍ന്ന് തിങ്കളാഴ്ച പൊലിസ്, മോട്ടോര്‍ വാഹ ന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന തീരുമാനത്തിലെത്തി യതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.
