30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന്
മണ്ണാര്‍ക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയ്ക്ക് റെക്കോ ര്‍ഡ് വില്പന. സെപ്റ്റംബര്‍ 26ന് നറുക്കെടുപ്പ് നടക്കാനിരിക്കേ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ കെ.എസ് അഞ്ജു അറിയിച്ചു.
ഏറ്റവും കൂടുതല്‍ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് (20,95,300 ടിക്കറ്റുകള്‍). തൃശൂര്‍ ജില്ല വില്പനയില് രണ്ടാം സ്ഥാനത്തും (10,62,000), തിരുവനന്തപുരം ജില്ല (8,64,100) മൂന്നാം സ്ഥാനത്തു മാണ് കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് വില്പന (2,71,400 ) നടന്നത്.ജില്ലാ ലോട്ടറി ഓഫി സുകളും സബ്ഓഫിസുകളും മുഖേന അംഗീകൃത ഏജന്‍സികളും വില്പനക്കാരും വില്പന നടത്തിയ ടിക്കറ്റുകളാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുക.
ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍ നടക്കുന്ന നറുക്കെടുപ്പിന്റെ ഉദ്ഘാടനം ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന് നിര്‍വഹിക്കും.പൂജ ബമ്പര്‍ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാ ശനവും ചടങ്ങില്‍ നിര്‍വ്വഹിയ്ക്കും.ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ കെ.എസ് അഞ്ജു അധ്യക്ഷയാ കും. ഭാഗ്യക്കുറി നറുക്കെടുപ്പ് പരിശോധനാ സമിതി ചെയര്‍പേഴ്സണും കാട്ടാക്കട എം.എല്‍.എയു മായ എം ആര് ബൈജു, നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര് ജ്യോതിലാല്‍, എന്നിവര്‍ സംസാരിക്കും. ജോയിന്റ് ഡയറക്ടര്‍ ഷാജു പി എ സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ കെ.എസ് അനില്‍ കുമാര്‍ നന്ദിയും പറയും.
