മണ്ണാര്‍ക്കാട്: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് മണ്ണാര്‍ക്കാട്ട് തുടക്കമായി. സമ്മേളന നഗരിയായ നൊട്ടമ്മല എസ്.കെ. കണ്വെന്ഷന് സെന്റ റില്‍ ജില്ലാ പ്രസിഡന്റ് പി.എം മുസ്തഫ തങ്ങള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നെല്ലിപ്പുഴ പാലാട്ട് റെസിഡന്‍സിയില്‍ വര്‍ത്തമാനകാലത്തെ മത,മാധ്യമ സ്വതന്ത്ര്യം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ നജീബ് കാന്തപുരം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ അനീതിക്കെതിരെ ശബ്ദിക്കാന്‍ മടികാണിക്കരുതെന്ന് അദ്ദേ ഹം പറഞ്ഞു. അനാവശ്യമായി ഭയവും വിദ്വേഷവും വളര്‍ത്തുന്ന സംഘപരിവാര്‍ ശക്തികള്‍ ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ജനാധിപത്യവും മതേതരത്വവും മാനവ സൗഹാ ര്ദ്ദത്തിലൂന്നിയ ആശയവുമാണ് രാജ്യത്തിന്റെ ഉള്ളടക്കം. രാജ്യത്തെ അപകടപ്പെടുത്തുന്ന വര്ഗീ യ ഫാസിസ്റ്റുകളുടെ ഭരണകൂടത്തെ ഭയപ്പെടാതെ പ്രത്യാശയോടുകൂടി യുവസമൂഹം മുന്നോട്ട് പോകണം. ജനാധിപത്യ ചേരി ശക്തിപ്പെടുകയും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പ്രമോദ് രാമന്,യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട്, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.ജി എല്‍ദോ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനാധിപത്യ ത്തിന്റെ നെടുംതൂണുകളാണ് മത സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമെന്ന് പ്രമോദ് രാമന് അഭിപ്രായപ്പെട്ടു.മാധ്യമ പ്രവര്‍ത്തകര്‍ തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശനത്തിന് അര്‍ഹരാണ്. മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റോറിയല്‍ ഭാഗങ്ങളിലേക്ക് പൊലളസ് കയറുന്നത് അംഗീകരിക്കാനാ വില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പകരം ക്രിമിനലുകള്‍ അവിടെയിരുന്നാല്‍ പൊലിസിന് അങ്ങോട്ട് കയറേണ്ടി വന്ന സാഹചര്യമാണ് സമീപകാലത്ത് സംഭവിച്ചതെന്നും പ്രമുഖ മാധ്യമ പ്രവര്ത്തകന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഭരണഘടന വെല്ലുവിളികള്‍ നേരിടുന്നുവെന്ന് മാത്രമല്ല മിക്കവാറും ഒക്കെ നശിപ്പിക്കാനും അല്ലെങ്കില്‍ തകിടം മറിക്കാനും ശേഷിയോടെ ഒരു ഭരണകൂടം തയാറെടുത്ത് നില്‍ക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ മോഡറേറ്ററായി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മാടാല മുഹമ്മദാലി, മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ഷമീര്‍ മണലടി തുടങ്ങിയ വര് സംസാരിച്ചു. മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംസ്ഥാന-ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുത്തു.
