മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. എം.ഇ.എസ്. മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഹമീദ് ഫസല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍ അധ്യക്ഷനായി. ഡോ.ഹമീദ് ഫസല്‍, ഹക്കീം പുല്‍പ്പറ്റ, കലോത്സവത്തിന് മെസ്റ്റീക്’26 എന്ന പേര് നിര്‍ദേശിച്ച അധ്യാപിക ബിനു എന്നിവരെ ആദരിച്ചു. സ്റ്റേജിതര മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് കെ.പി അഷ്റഫ്, എം.ഇ.എസ്. താലൂക്ക് പ്രസിഡന്റ് മുസ്തഫ വറോടന്‍, സ്കൂള്‍ ട്രഷറര്‍ അബ്ദു കീടത്ത്, വൈസ് പ്രസിഡന്റ് അഡ്വ.മുനീര്‍, ജോയിന്റ് സെക്രട്ടറി നാസര്‍ കുറുവണ്ണ, പ്രിന്‍സിപ്പല്‍ എ.ഹബീബ്, പ്രധാന അധ്യാപകന് അന്‍വര്‍ സാദത്ത്, എം.പി.ടി.എ. പ്രസിഡന്റ് സജ്ന, ഡെപ്യൂട്ടി എച്ച്.എം. പി.എം ഹഫ്സത്ത്, സ്റ്റാഫ് സെക്രട്ടറിമാരായ കെ.കെ നജ്മുദ്ദീന്, എന്‍.ഷാനവാസലി, സി.പി ഷിഹാബുദ്ദീന്, സ്കൂള്‍ ലീഡര്‍മാരായ മുനീബ്, എം.സന എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നാല് വേദികളിലാണ് നൂറിലധികം ഇനങ്ങളില്‍ 500ലധികം പ്രതിഭകള്‍ മാറ്റുരയ്ക്കുന്നത്.
