പാലക്കാട്: ജില്ലയില്‍ ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് കൊടുമ്പ് അമ്പലക്കട വില്‍ തുടക്കം കുറിച്ചു.20 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചത്. സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു നിര്‍വഹിച്ചു.കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ശാന്ത അധ്യക്ഷ യായി.വൈസ് പ്രസിഡന്റ് കെ.ആര് കുമാരന്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.മഞ്ജു, ഫിഷറീസ് ഓഫിസര്‍മാരായ സബ്ന, വേണുഗോപാല്‍, മത്സ്യ തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി എ.സമീര്ഖന്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫfസര് എ.ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
