മണ്ണാര്‍ക്കാട്: ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ല സര്‍ഗോത്സവം കുണ്ടൂര്‍ ക്കുന്ന് വി.പി.എ.യു.പി. സ്കൂളില്‍ നടന്നു. റിയാലിറ്റി ഷോ താരങ്ങളായ തീര്‍ത്ഥ സുഭാഷ്, യാസീ ന് കുണ്ടൂര്‍ക്കുന്ന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ അധ്യക്ഷനായി. ചടങ്ങില്‍ അറിവുത്സവം വിജയികള്‍ക്കും കഴിഞ്ഞവര്‍ഷം മികച്ച വിദ്യാരംഗം പ്രവര്‍ത്തനം നടത്തിയ ഭീമനാട് ജി.യു.പി. സ്കൂള്‍, അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി. സ്കൂള്‍, തച്ചനാട്ടുകര ലെഗസി എ.യു.പി. സ്കൂള്‍ എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
വാര്‍ഡ് അംഗം എം.കെ വിനോദ്, വിദ്യാരംഗം ജില്ലാ കമ്മിറ്റി അംഗം കെ.കെ മണികണ്ഠന്, ഉപ ജില്ലാ കോര്‍ഡിനേറ്റര്‍ വിനോദ് ചെത്തല്ലൂര്‍, വൈസ് ചെയര്മാന് ജി.എന്‍ ഹരിദാസ്, സ്കൂള്‍ മാനേജര്‍മാരായ ടി.എം അനുജന് മാസ്റ്റര്‍, വി.എം വസുമതി ടീച്ചര്‍, എച്ച്.എം. ഫോറം കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്, പി.ടി.എ. പ്രസിഡന്റ് എ.പ്രിയന്, എം.പി.ടി.എ. പ്രസിഡന്റ് എം.രമ്യ, വിദ്യാ രംഗം ജോയിന്റ് കോര്‍ഡിനേറ്റര്‍ പി.കെ ആശ, കെ.പി.എം സലീം, കെ പി എം സലീം, പി.ഷീബ ശ്രീ,എക്സിക്യൂട്ടീവ് അംഗങ്ങളായ ജയചന്ദ്രൻ ചെത്തല്ലൂർ, പി.ദീപക്, ഫിറോസ് ഖാൻ പുത്തനങ്ങാടി, എ.വിനോദിനി, സജിന .എം നായർ തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന സമ്മേളനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ ജയറാം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എ.കെ വിനോദ് അധ്യക്ഷനായി. തച്ചനാട്ടുകര പഞ്ചായത്ത് സ്ഥിരം സമിതി അധ്യ ക്ഷ ഫൗസിയ ചെങ്ങോടന്‍, കരിമ്പുഴ പഞ്ചായത്ത് അംഗം സി.കെ ഷാഹുല്‍ ഹമീദ്, പി.ഇ.സി. കോര്‍ഡിനേറ്റര്‍ കെ.ശ്രീകുമാര്‍, സി.കെ ജയശ്രീ, എം.പരമേശ്വരന്, എസ്.ജയകൃഷ്ണന്, റോശ്നി തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 450-ഓളം കുട്ടികള്‍ സര്‍ഗോത്സവത്തില്‍ പങ്കെടുത്തു. കഥ, കവിത രചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, ചിത്രരചന, അഭിനയം, നാടന്‍പാട്ട് എന്നിവ യില്‍ ശില്പശാലയും നടന്നു.പി എം നാരായണന്, എം കൃഷ്ണദാസ്, കെ ഹരിദാസന്, എ.ആര് രവിചന്ദ്രന്‍, പി. ടി മനോജ് കുമാര്‍, അജിത് ചന്ദ്രന് എടത്തറ, ഗാംഗാധരന് കാറല്‍മണ്ണ, വൈശാഖ് ചെര്‍പ്പുളശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്കി. സര്‍ഗോത്സവത്തില്‍ മികവ് തെളിയിച്ച വിദ്യാ ര്ത്ഥികള്ക്കുള്ള ഉപഹാരങ്ങളും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാ നിച്ചു.
