മണ്ണാര്‍ക്കാട്:വ്യത്യസ്ത ഇടങ്ങളിലായി നാല് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഏഴുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. വെള്ളിയാഴ്ച രാവിലെയോടെ യാണ് സംഭവം. താഴേക്കോട് തെയ്യോട്ടുചിറ ചക്കാലക്കുന്നന്‍ റിയ ഫാത്തിമ (7), ചക്കാലക്കുന്നന്‍ സബീല (45), കോട്ടോപ്പാടം കൊടക്കാട് കാലടി വീട്ടില്‍ മുദസിര്‍ (12), ചക്കാലക്കുന്നന്‍ അബൂക്കര്‍ (42), തെങ്കര ആനമൂളി സ്വദേശി ഹനീഫ (52), അലനല്ലൂര്‍ പള്ളിപ്പടി സ്വദേശിനി ഫാത്തിമ നെസ്മി ന (14), കാട്ടുകുളം കാരകുളവന്‍ ഫ്സന എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കൈയി ലും കാലിനും ശരീരത്തുമായാണ് പലരുടെയും പരിക്കുകള്‍.
നാട്ടുകല്ലിന് സമീപം 55-ാം മൈലില്‍ തെയ്യോട്ടുചിറ റോഡിലെ പെട്ടിക്കടക്ക് സമീപത്തുവെച്ചാണ് സ്കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന റിയക്കും സബീലയ്ക്കും നേരെ തെരുവുനായ ആക്ര മണമുണ്ടായത്. മേലേ കൊടക്കാട് കാളംപാറ റോഡില്‍വെച്ചാണ് മുദസിര്‍, അബൂബക്കര്‍ എന്നിവ ര്‍ക്ക് കടിയേറ്റതെന്നാണ് വിവരം. കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയപ്പോ ള്‍ അബൂക്കറിന് കടിയേല്‍ക്കുകയായിരുന്നു.വീട്ടിലേക്ക് കയറുന്നതിനിടെയാണ് തെരുവുനായ കടിച്ചതെന്ന് ആനമൂളി സ്വദേശി ഹനീഫ പറഞ്ഞു. ഈ അഞ്ചുപേരും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
അലനല്ലൂര്‍ പള്ളിപ്പടിയില്‍ സ്കൂള്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ഫാത്തിമ നെസ്മിനെ നായ ആക്രമിച്ചത്. കാട്ടുകുളത്ത് വെച്ച് ഫസ്നയ്ക്കും കടിയേല്‍ക്കുകയായിരുന്നു. കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്കി.താലൂക്കിന്റെ വിവിധ ഭാഗങ്ങ ളില്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ ശല്യംഅതിരൂക്ഷമാണ്.വിദ്യാര്‍ഥികള്‍ ഉള്പ്പ ടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ധൈര്യമായി സഞ്ചരിക്കാന്‍ പോലുമാകാത്തവിധമാണ് നായ കള്‍ കൂട്ടമായി വഴിയിലൂടെ വിഹരിക്കുന്നത്.കുട്ടികളുടെയും വാഹനങ്ങളുടെയുമെല്ലാം പിറകെ ഇവ ഓടുന്നതും ഭീതിതമായ സാഹചര്യവും സൃഷ്ടിക്കുന്നു.തെരുവുനായ്ക്കളെ അമര്‍ച്ച ചെയ്യാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും വീണ്ടും ശക്തമായിട്ടുണ്ട്.
